Advertisment

ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'നിര്‍ഭാഗ്യം' ! ഉണര്‍ന്നുകളിച്ചിട്ടും ബെംഗളൂരുവിനോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്; അതും കനത്ത തോല്‍വി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

New Update
isl kerala blasters vs  bengaluru fc

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ബെംഗളൂരു എഫ്‌സി 3-1നാണ് മഞ്ഞപ്പടയെ തോല്‍പിച്ചത്.

Advertisment

എട്ടാം മിനിറ്റില്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ഹോര്‍ഗെ പെരേര ഡയസ് നേടിയ ഗോളിലൂടെയാണ് ബെംഗളൂരു മുന്നിലെത്തിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ജീസസ് ജിമെനസ് ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു.

എന്നാല്‍ 74-ാം മിനിറ്റിലും, മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പും ഗോളുകളടിച്ച് എഡ്ഗര്‍ മെന്‍ഡസ് കൊച്ചിയിലെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ നിശബ്ദമാക്കി.

കിടിലന്‍ കളി പുറത്തെടുത്തിട്ടും ബ്ലാസ്റ്റേഴ്‌സ് തോറ്റതിലാണ് ആരാധകരുടെ നിരാശ. ബോള്‍ പൊസഷന്‍, ഷോട്ട്‌സ്, ഷോട്ട്‌സ് ഓണ്‍ ടാര്‍ജറ്റ് തുടങ്ങി എല്ലാത്തിലും ബ്ലാസ്‌റ്റേഴ്‌സായിരുന്നു മുന്നില്‍. എന്നാല്‍ ഏറ്റവും നിര്‍ണായകമായ ഗോളുകള്‍ മാത്രം ആവശ്യത്തിന് കണ്ടെത്താനായില്ല.

ഈ വിജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ബെംഗളൂരു അരക്കിട്ടുറപ്പിച്ചു. ബ്ലാസ്റ്റേഴ്‌സ് ആറാമതാണ്.

Advertisment