Advertisment

ടേബിള്‍ ടോപേഴ്‌സിന്റെ പോരാട്ടം; പഞ്ചാബിനെതിരെ ബെംഗളൂരുവിന് തകര്‍പ്പന്‍ ജയം

ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സി, പഞ്ചാബ് എഫ്‌സിയെ തോല്‍പിച്ചു

New Update
isl bengaluru fc vs punjab fc

ബെംഗളൂരു: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സി, പഞ്ചാബ് എഫ്‌സിയെ തോല്‍പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയം. 43-ാം മിനിറ്റില്‍ നവോറം റോഷന്‍ സിംഗാണ് ആതിഥേയര്‍ക്ക് വിജയഗോള്‍ സമ്മാനിച്ചത്.

Advertisment

58-ാം മിനിറ്റില്‍ ചിങ്ക്‌ലെന്‍സന സിംഗ് റെഡ് കാര്‍ഡ് കണ്ട് പുറത്തായത് ബെംഗളൂരുവിന് തിരിച്ചടിയായി. എന്നാല്‍ അത് മുതലാക്കാന്‍ പഞ്ചാബിന് സാധിച്ചില്ല. പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ബെംഗളൂരു. പഞ്ചാബ് മൂന്നാമതും.

Advertisment