Advertisment

വാങ്കഡെയില്‍ 'ഡബിള്‍ സൂര്യന്‍'; ഉദിച്ചത് മുംബൈയുടേതും ! സണ്‍റൈസേഴ്‌സിനെ തകര്‍ത്തത് സൂര്യകുമാറിന്റെ ഒറ്റയാള്‍ പോരാട്ടം

ടീമിന്റെ രക്ഷകനായി സൂര്യകുമാര്‍ ക്രീസിലെത്തി. രാജ്യാന്തര ടി20യിലെ നമ്പര്‍ 1 ബാറ്ററുടെ ചടുലതയില്‍ സൂര്യകുമാര്‍ ആഞ്ഞുപ്രഹരിക്കുന്നതാണ് തുടര്‍ന്ന് വാങ്കഡെ സ്റ്റേഡിയം കണ്ടത്. 

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
suryakumar yadav1

മുംബൈ: വിജയലക്ഷ്യം 174 റണ്‍സ്. മുംബൈ ഇന്ത്യന്‍സ് ആകട്ടെ നാലോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയിലും. മത്സരത്തില്‍ വിജയം ഉറപ്പിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പിന്നീട് കാത്തിരുന്നതാകട്ടെ വമ്പന്‍ ട്വിസ്റ്റ്. പേരില്‍ 'സൂര്യ'നുള്ള ഹൈദരാബാദ് ടീമിനെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ തോല്‍പിച്ചത് മുംബൈയുടെ 'സൂര്യ'കുമാര്‍ യാദവ്. 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ വിജയലക്ഷ്യം മറികടന്നു.

പുറത്താകാതെ 51 പന്തില്‍ 102 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. 32 പന്തില്‍ 37 റണ്‍സുമായി തിലക് വര്‍മ ഉറച്ച പിന്തുണ നല്‍കി. ഇഷന്‍ കിഷന്‍-9, രോഹിത് ശര്‍മ-4, നമന്‍ ധിര്‍-0 എന്നിവര്‍ വന്നപോലെ മടങ്ങിയപ്പോഴാണ് ടീമിന്റെ രക്ഷകനായി സൂര്യകുമാര്‍ ക്രീസിലെത്തിയത്. രാജ്യാന്തര ടി20യിലെ നമ്പര്‍ 1 ബാറ്ററുടെ ചടുലതയില്‍ താരം ആഞ്ഞുപ്രഹരിക്കുന്നതാണ് തുടര്‍ന്ന് വാങ്കഡെ സ്റ്റേഡിയം കണ്ടത്. 

30 പന്തില്‍ 48 റണ്‍സെടുത്ത ട്രാവിസ് ഹെഡ്, പുറത്താകാതെ 17 പന്തില്‍ 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തത്. മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാനായില്ല. മുംബൈയ്ക്കു വേണ്ടി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും, പിയൂഷ് ചൗളയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Advertisment