Advertisment

രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് അടിപതറുന്നു, ന്യൂസിലന്‍ഡിന്റെ ലീഡ് 300 കടന്നു

രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡ് മികച്ച നിലയില്‍

New Update
ind vs nz test 2

മുംബൈ: രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡ് മികച്ച നിലയില്‍. രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് വിക്കറ്റിന് 198 എന്ന നിലയിലാണ് കീവിസ്. നിലവില്‍ 301 റണ്‍സിന്റെ ലീഡാണ് ന്യൂസിലന്‍ഡിനുള്ളത്.

Advertisment

133 പന്തില്‍ 86 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ടോം ലഥത്തിന്റെ ഇന്നിംഗ്‌സ് രണ്ടാം ഇന്നിംഗ്‌സില്‍ അവര്‍ക്ക് അടിത്തറ പാകി. 70 പന്തില്‍ 30 റണ്‍സുമായി ടോം ബ്ലന്‍ഡലും, 29 പന്തില്‍ ഒമ്പത് റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസില്‍. 

വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റും, രവിചന്ദ്രന്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. സുന്ദര്‍ ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റുകളാണ് പിഴുതത്.

നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 156ന് പുറത്തായിരുന്നു. ഒരു ബാറ്റര്‍ക്ക് പോലും അര്‍ധശതകം നേടാനായില്ല. 46 പന്തില്‍ 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. ഏഴ് വിക്കറ്റെടുത്ത മിച്ചല്‍ സാന്റ്‌നറുടെ മാരക ബൗളിംഗാണ് ഇന്ത്യയെ വിറപ്പിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 259 റണ്‍സാണ് കീവിസ് നേടിയത്.

Advertisment