Advertisment

ആദ്യ ഇന്നിംഗ്‌സിലെ പിഴവുകള്‍ തിരുത്തി ഇന്ത്യ, രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ ബാറ്റിംഗ്‌

ചിന്നസ്വാമി ടെസ്റ്റിലെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന്‌ വിക്കറ്റിന് 231 റണ്‍സ് എന്ന നിലയില്‍

New Update
ind vs nz test 1 3

ബെംഗളൂരു: ചിന്നസ്വാമി ടെസ്റ്റിലെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന്‌ വിക്കറ്റിന് 231 റണ്‍സ് എന്ന നിലയില്‍. ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന് പുറത്തായ ഇന്ത്യ, രണ്ടാം ഇന്നിംഗ്‌സില്‍ വര്‍ധിതവീര്യത്തോടെ ബാറ്റേന്തുകയാണ്. 78 പന്തില്‍ 70 റണ്‍സുമായി സര്‍ഫറാസ് ഖാന്‍ ക്രീസിലുണ്ട്.

Advertisment

102 പന്തില്‍ 70 റണ്‍സ് നേടിയ വിരാട് കോഹ്ലിയും, 52 പന്തില്‍ 35 റണ്‍സെടുത്ത യഷ്വസി ജയ്‌സ്വാളും, 63 പന്തില്‍ 52 റണ്‍സെടുത്ത് രോഹിത് ശര്‍മയും പുറത്തായി. നിലവില്‍ ഇന്ത്യ 125 റണ്‍സിന് പുറകിലാണ്.

ആദ്യ ഇന്നിംഗ്‌സില്‍ 402 റണ്‍സാണ് ന്യൂസിലന്‍ഡ് നേടിയത്. 157 പന്തില്‍ 134 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയാണ് ടോപ് സ്‌കോറര്‍. ഡെവോണ്‍ കോണ്‍വെ (105 പന്തില്‍ 91), ടിം സൗത്തി (73 പന്തില്‍ 65) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി.

ഇന്ത്യയ്ക്കു വേണ്ടി കുല്‍ദീപ് യാദവും, രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതവും, മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും, ജസ്പ്രീത് ബുംറയും, രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Advertisment