Advertisment

ഇന്ത്യ 46ന് പുറത്ത്, രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡിന് 134 റണ്‍സ് ലീഡ്; കീവിസിന് മേല്‍ക്കൈ

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് മികച്ച നിലയില്‍

New Update
ind vs nz test 1

ബെംഗളൂരു: ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് മികച്ച നിലയില്‍. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയിലാണ് കീവിസ്. നിലവില്‍ 134 റണ്‍സിന്റെ ലീഡ് സ്വന്തം.

Advertisment

34 പന്തില്‍ 22 റണ്‍സുമായി രചിന്‍ രവീന്ദ്രയും, 39 പന്തില്‍ 14 റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍. ടോം ലഥം-15, ഡെവണ്‍ കോണ്‍വെ-91, വില്‍ യങ്-33 എന്നിവര്‍ പുറത്തായി. രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 46 റണ്‍സിന് പുറത്തായിരുന്നു. 49 പന്തില്‍ 20 റണ്‍സെടുത്ത ഋഷഭ് പന്താണ് ടോപ് സ്‌കോറര്‍. പന്തും, യഷ്വസി ജയ്‌സ്വാളുമാണ് (63 പന്തില്‍ 13) രണ്ടക്കം കടന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍. 

വിരാട് കോഹ്ലി, സര്‍ഫറാസ് ഖാന്‍,  കെ.എല്‍. രാഹുല്‍ രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത മാറ്റ് ഹെന്റി, നാല് വിക്കറ്റെടുത്ത വില്‍ റൂര്‍ക്കി, ഒരു വിക്കറ്റെടുത്ത ടിം സൗത്തി എന്നിവരാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കടപുഴക്കിയത്.

Advertisment