Advertisment

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര, ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്, നജ്മുല്‍ ഷാന്റോ ക്യാപ്റ്റന്‍

ഇന്ത്യയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Najmul Shanto

ധാക്ക: ഇന്ത്യയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു. നജ്മുൽ ഷാൻ്റോയാണ് ക്യാപ്റ്റന്‍. പാകിസ്ഥാനെ അവരുടെ നാട്ടില്‍ 2-0ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്. പാക് പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ഷോറിഫുള്‍ ഇസ്ലാമിനെ പരിക്ക് മൂലം ഒഴിവാക്കി. പകരം ജാക്കര്‍ അലി ടീമിലെത്തി.

Advertisment

ബംഗ്ലാദേശ് ടീം: നജ്മുൽ ഹൊസൈൻ ഷാൻ്റോ, മഹ്മൂദുൽ ഹസൻ ജോയ്, സക്കീർ ഹസൻ, ഷാദ്മാൻ ഇസ്ലാം, മോമിനുൾ ഹഖ്, മുഷ്ഫിഖുർ റഹീം, ഷാക്കിബ് അൽ ഹസൻ, ലിറ്റൺ കുമർ ദാസ്, മെഹിദി ഹസൻ മിറാസ്, തൈജുൽ ഇസ്ലാം, നയീം ഹസൻ, നഹിദ് റാണ, ജാക്കർ അലി, ഹസൻ മഹമൂദ്, തസ്കിൻ അഹമ്മദ്, സയ്യിദ് ഖാലിദ് അഹമ്മദ്.

പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഋഷഭ് പന്ത് ആദ്യമായി തിരിച്ചെത്തുന്ന അന്താരാഷ്ട്ര ടെസ്റ്റ് മത്സരമാണ് ഇത്. പരിക്കിന് ശേഷം താരം ടി20, ഏകദിന മത്സരങ്ങളില്‍ കളിച്ചിരുന്നു. ദുലീപ് ട്രോഫിയിലും പന്ത് കളിച്ചിരുന്നു.

ഇന്ത്യന്‍ ടീം: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, ധ്രുവ് ജുറെൽ, ആർ അശ്വിൻ, ആർ ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാൽ.

ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഗ്വാളിയോർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ മൂന്ന് ടി20 മത്സരങ്ങളും നടക്കും.

Advertisment