Advertisment

പാക് അധീന കശ്മീരിലേക്കുള്ള ചാമ്പ്യൻസ് ട്രോഫി പര്യടനം ഐസിസി റദ്ദാക്കി

New Update
G

ഡൽഹി: പാക് അധീന കശ്മീരിലെ ചാമ്പ്യൻസ് ട്രോഫിയുടെ പര്യടനം റദ്ദാക്കി ഐ.സി.സി. 2025 ചാമ്പ്യൻസ് ട്രോഫി കിരീടവുമായി സാർദു, മുറീ, മുസഫറാബാദ് എന്നി മേഖലകളിൽ പര്യടനം നടത്താൻ നിശ്ചയിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഐ.സി.സി റദ്ദാക്കിയിരിക്കുന്നത്.

Advertisment

പാകിസ്താൻ ഈ സ്ഥലങ്ങളെ ചാമ്പ്യൻസ് ട്രോഫി പര്യടനം നടത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഐ.സി.സിയുടെ തീരുമാനം പുറത്ത് വന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബി.സി.സി.ഐയുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. കിരീടത്തിന്റെ പര്യടനം നവംബർ 16 മുതൽ 24 വരെ നടത്താനാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നിശ്ചയിച്ചിരുന്നത്.

Advertisment