ഫോട്ടോയെടുക്കാന്‍ തോളില്‍ ആരാധകന്‍ വച്ച കൈ തട്ടി മാറ്റി പാക് ക്രിക്കറ്റ് താരം ബാബര്‍ അസം. ബാബറിന്റെ ഈ പ്രവൃത്തിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. പാകിസ്ഥാനിലെ ആഭ്യന്തര ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് വണ്‍ഡേ ഡൊമസ്റ്റിക് ടൂര്‍ണമെന്റിനിടെയാണ് സംഭവം.
ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പാണ് ആരാധകന്‍ ബാബറിനൊപ്പം ഫോട്ടോയെടുക്കാന്‍ എത്തിയത്. ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ ആരാധകന്‍ കൈ താരത്തിന്റെ തോളില്‍ വയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ ആരാധകന്റെ പ്രവൃത്തിയില്‍ അതൃപ്തി പ്രകടിപ്പിച്ച ബാബര്‍ കൈ തട്ടി മാറ്റി. ആരാധകനൊപ്പം ഫോട്ടോയെടുത്തതിന് ശേഷമാണ് ബാബര്‍ മടങ്ങിയത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കൂടുതല്‍ പേരും ബാബറിനെ വിമര്‍ശിച്ച് രംഗത്തെത്തി. താരത്തിന്റെ പ്രവൃത്തി അനുചിതമായെന്നാണ് പലരുടെയും വിമര്‍ശനം. എന്നാല്‍ താരത്തെ അനുകൂലിച്ചും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. ഫോട്ടോയെടുക്കാന്‍ എത്തുമ്പോള്‍ തോളില്‍ കൈ വയ്‌ക്കേണ്ട കാര്യമില്ലെന്നാണ് ബാബറിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
അടുത്തിടെ ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാന്‍ 2-0ന് അടിയറവ് പറഞ്ഞിരുന്നു. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ബാബറിന് കഴിഞ്ഞിരുന്നില്ല. ബാബറിന്റെ മോശം പ്രകടനത്തിനെതിരെ ആരാധകര്‍ക്കിടയില്‍ വിമര്‍ശനം ശക്തമാണ്. ഇതിന് പിന്നാലെയാണ് താരം മറ്റൊരു വിവാദത്തിലും ചെന്നു ചാടിയിരിക്കുന്നത്.