Advertisment

ഫ്രഞ്ച് താരങ്ങള്‍ക്കെതിരായ വംശീയാധിക്ഷേപം: മാപ്പപേക്ഷിച്ച് അര്‍ജന്റീന താരം

ഏറ്റവും മോശം ഭാഷയാണ് പങ്കുവെക്കപ്പെട്ട വിഡിയോയിലെ പാട്ടിലുള്ളത്. താന്‍ എല്ലാതരം വിവേചനങ്ങള്‍ക്കും എതിരാണ്.

author-image
shafeek cm
New Update
sorry player

ഫ്രഞ്ച് താരങ്ങള്‍ക്കെതിരായ വംശീയ വംശീയാധിക്ഷേപത്തില്‍ മാപ്പപേക്ഷിച്ച് അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ്. കോപ്പ അമേരിക്കയില്‍ കിരീടം നേടിയതിന് പിന്നാലെയുണ്ടായ അര്‍ജന്റീന താരങ്ങളുടെ പ്രവൃത്തി വലിയ വിമര്‍ശനകള്‍ക്ക് ഇടയാക്കിയിരുന്നു.ഇതോടെയാണ് എന്‍സോ ഫെര്‍ണാണ്ടസ് മാപ്പപേക്ഷിച്ച് രംഗത്തെത്തിയത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെക്കപ്പെട്ട വിഡിയോയുടെ പേരില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുകയാണ്.

Advertisment

ഏറ്റവും മോശം ഭാഷയാണ് പങ്കുവെക്കപ്പെട്ട വിഡിയോയിലെ പാട്ടിലുള്ളത്. താന്‍ എല്ലാതരം വിവേചനങ്ങള്‍ക്കും എതിരാണ്. വിഡിയോയിലെ വാക്കുകള്‍ തന്റെ വിശ്വാസത്തേയോ വ്യക്തിത്വത്തെയോ പ്രകടമാക്കുന്നില്ലെന്നും വിഷയത്തില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുകയാണെന്നും എന്‍സോ പറഞ്ഞു. ഫ്രാന്‍സ് ടീമിലെ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെയാണ് വംശീയ അധിക്ഷേപം അര്‍ജന്റീന താരങ്ങള്‍ നടത്തിയത്. അവര്‍ ഫ്രാന്‍സിനായി കളിക്കുന്നു.

എന്നാല്‍ അവരുടെ മാതാപിതാക്കള്‍ അംഗോളയില്‍ നിന്നുള്ളവരാണ്. അവരുടെ അമ്മ കാമറൂണില്‍ നിന്നും പിതാവ് നൈജീരിയയില്‍ നിന്നുമാണ്. പക്ഷേ അവരുടെ പാസ്?പോര്‍ട്ട് അവര്‍ ഫ്രഞ്ച് കാരാണെന്ന് പറയുന്നു, എന്നിങ്ങനെയായിരുന്നു അര്‍ജന്റീന താരങ്ങളുടെ വംശീയ അധിക്ഷേപം. ഇതുമായി ബന്ധപ്പെട്ട വിഡിയോ പുറത്ത് വന്നതോടെ അര്‍ജന്റീനക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ മാപ്പപേക്ഷയുമായി എന്‍സോ എത്തിയത്.

footballer
Advertisment