New Update
00:00
/ 00:00
തിരുവനന്തപുരം: കേരളത്തില്‍ പന്തുതട്ടാന്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം താല്പര്യം അറിയിച്ചതായി കായികമന്ത്രി വി. അബ്ദുറഹ്മാന്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് കേരളം സന്ദര്‍ശിക്കും. അബ്ദുറഹ്മാന് അര്‍ജന്റീനയിലെത്തി ഫുട്ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി.
അര്‍ജന്റീനാ ടീം കേരളത്തിലെത്തുന്ന സമയവും തീയതിയും പിന്നീട് അറിയിക്കും. കേരളത്തിലെ വിവിധ ഇടങ്ങളില്‍ സര്‍ക്കാരുമായി ചേര്‍ന്ന് അര്‍ജന്റീന അക്കാദമികള്‍ സ്ഥാപിക്കും. ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള അര്‍ജന്റീനാ ടീം ഇന്ത്യയില്‍ കളിക്കാന്‍ നേരത്തേ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഭീമമായ ചെലവ് താങ്ങാനാവാത്തതിനാല്‍ ഇന്ത്യ അവസരം നഷ്ടപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പടര്‍ന്നിരുന്നു.
ഇതോടെ സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാന് അര്‍ജന്റീനയെ കേരളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ടീം കേരളത്തില്‍ കളിക്കുമെന്നും മന്ത്രി അറിയിച്ചു.