Advertisment

സൗരവ് ഗാംഗുലിയെ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്രിക്കറ്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി; ഇനി ജെഎസ്ഡബ്ല്യു സ്‌പോർട്‌സിന്റെ തലപ്പത്ത് തുടരും

New Update
G

ഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്രിക്കറ്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി.

Advertisment

ഇനി ജെഎസ്ഡബ്ല്യു സ്‌പോർട്‌സിൽ ആയിരിക്കും അദ്ദേഹത്തിന്റെ പ്രവർത്തനം. ജെഎസ്‌ഡബ്ല്യു സ്‌പോർട്‌സിൻ്റെ ക്രിക്കറ്റ് ഡയറക്ടർ സ്ഥാനത്തേക്കാണ് അദ്ദേഹം ഇപ്പോൾ നിയമിതനായിരിക്കുന്നത്.

ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ, ഡബ്ല്യുപിഎൽ ടീമുകളും പ്രിട്ടോറിയ ക്യാപിറ്റൽസും ഉൾപ്പെടുന്ന ജെഎസ്ഡബ്ല്യു സ്പോർട്സ് നടത്തുന്ന എല്ലാ ക്രിക്കറ്റ് പ്രവർത്തനങ്ങളുടെയും നേതൃസ്ഥാനത്ത് ഇനി മുതൽ ഗാംഗുലി ഉണ്ടാകും. ജെഎസ്ഡബ്ല്യു സ്‌പോർട്‌സിലെ ക്രിക്കറ്റ് ഡയറക്ടറായിയുള്ള ഗാംഗുലിയുടെ നിയമനം ടീം ഉടമ പാർത്ഥ് ജിൻഡാലും സ്ഥിരീകരിച്ചു.

അദ്ദേഹത്തിൻ്റെ മാർഗ്ഗനിർദ്ദേശം ജെഎസ്ഡബ്ല്യു സ്‌പോർട്‌സിന് കീഴിലുള്ള ടീമുകൾക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം പുതിയ റോളിൽ ജെഎസ്ഡബ്ല്യു ഗ്രൂപ്പിൽ ചേരുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് ഗാംഗുലിയും രംഗത്ത് വന്നു.

അതിനിടെ ഡൽഹി ക്യാപിറ്റൽസ് പുതിയ മുഖ്യ പരിശീലകനെയും ക്രിക്കറ്റ് ഡയറക്ടറെയും നിയമിച്ചു. സൗരവ് ഗാംഗുലിക്ക് പകരം മുൻ ഇന്ത്യൻ താരം വേണുഗോപാൽ റാവുവിനെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ക്രിക്കറ്റ് ഡയറക്ടറായി നിയമിച്ചത്. അടുത്ത സീസൺ മുതൽ ടീമിൻ്റെ മുഖ്യ പരിശീലകനായി ഹേമാംഗ് ബദാനിയെയും ക്യാപിറ്റൽസ് നിയമിച്ചു.

Advertisment