Advertisment

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ ചരിത്രമെഴുതി ജാനിക് സിന്നർ; കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരം

New Update
H

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ ചരിത്രമെഴുതി ഇറ്റാലിയൻ താരം ജാനിക് സിന്നർ. കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരം എന്ന ഉജ്ജ്വല നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിന്നർ. ഫൈനലിൽ അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്‌സിനെതിരെയായിരുന്നു ജാനിക്കിന്റെ ജയം. സ്കോർ: 6-3, 6-4, 7-5.

Advertisment

2015ൽ വനിതാ സിംഗിൾസ് വിഭാഗത്തിൽ ഫ്‌ളാവിയ പെന്നേറ്റ ജയം നേടിയതിന് ശേഷം ഫ്ലാഷിങ് മെഡോസിൽ വിജയിക്കുന്ന രണ്ടാമത്തെ ഇറ്റാലിയൻ താരമെന്ന സവിശേഷത കൂടി ഇപ്പോൾ സിന്നറിനെ തേടി എത്തിയിട്ടുണ്ട്.

ഈ വിജയം തന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണെന്ന് സിന്നർ പ്രതികരിച്ചു. കരിയറിൻ്റെ അവസാന കാലഘട്ടം ശരിക്കും എളുപ്പമായിരുന്നില്ല എന്നും എന്നാൽ ടീം അംഗങ്ങൾ വലിയ പിന്തുണയാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Advertisment