Advertisment

ലോകം മൊത്തം എതിര് നിന്നാലും എനിക്കൊരു സീനുമില്ല, പേടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പേടിപ്പിക്കാന്‍ ശ്രമിച്ചോണ്ടിരിക്കും പക്ഷെ എനിക്ക് പേടി തോന്നാറില്ല, ഞാന്‍ എന്റെ കാര്യം ചെയ്യും'; പരിഹസിക്കുന്നവരോട് സൂരജ്

author-image
Charlie
Updated On
New Update

publive-image

ബി​​ഗ് ബോസ് മലയാളം സീസണ്‍ ഫോര്‍‌ അവസാനിച്ചപ്പോള്‍ വലിയ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു വിജയിയായ ദില്‍ഷ പ്രസന്നന്. മറ്റുള്ള മത്സരാര്‍ഥികളുടെ ആരാധകരാണ് ദില്‍ഷയെ കുറ്റപ്പെടുത്തിയവരില്‍‌ ഏറെയും. ദില്‍‌ഷ വിജയം അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തലുകള്‍ ഏറെയും.

Advertisment

ദില്‍ഷ പ്രസന്നന്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ബ്ലെസ്ലി രണ്ടാം സ്ഥാനത്തും റിയാസ് സലീം മൂന്നാം സ്ഥാനത്തുമെത്തി. മികച്ച പിന്തുണയോടെയാണ് ദില്‍ഷ ഒന്നാം സ്ഥാനത്ത് എത്തിയത്. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലോഡി ബി​ഗ് ബോസ് ടൈറ്റില്‍ വിന്നര്‍ കൂടിയാണ് ദില്‍ഷ.

 

ഇരുപത് മത്സരാര്‍ഥികളാണ് ബി​ഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരിച്ചത്. അതില്‍ നിന്നുമാണ് ദില്‍ഷ പ്രസന്നന്‍ വിജയിയാക്കപ്പെട്ടത്. ഫിനാലെയ്ക്ക് ശേഷം വലിയ രീതിയല്‍ സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ ദില്‍ഷയ്ക്കൊപ്പം താങ്ങായി നിന്നവരില്‍ പ്രധാനിയായിരുന്നു കുടുംബ സുഹൃത്തായ സൂരജ്. വര്‍ഷങ്ങളായി ദില്‍ഷയുടെ സുഹൃത്താണ് സൂരജ്.

ദില്‍ഷയുടെ പിന്തുണച്ചതിന്റെ പേരില്‍ സൂരജിന് നേരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. സോഷ്യല്‍മീ‍ഡിയ അക്കൗണ്ടുകളില്‍ വന്ന് സൂരജിനെ ചീത്തവിളിക്കുന്നവരും നിരവധിയാണ്. അത്തരത്തില്‍ പെരുമാറുന്നവരോട് തനിക്ക് പറയാനുള്ള മറുപടി പങ്കുവെച്ചിരിക്കുകയാണ് സൂരജ് ഇപ്പോള്‍‌. സൂരജ് സോഷ്യല്‍മീഡി വഴി തെറിവിളിക്കുന്നവര്‍ക്കുള്ള മറുപടി പറഞ്ഞത്.

'എയറില്‍ നിന്ന് ഇറങ്ങാന്‍ സമ്മതിക്കാറില്ല. ഞാന്‍ പുറം രാജ്യത്തോട് പോകാന്‍ നിക്കുകയാണ്. അപ്പോള്‍ എല്ലാവരും സുഹത്തുക്കളടക്കം പറയുന്നത് എന്തിനാ വെറുതെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എയറില്‍ നിന്നും പോയി അവിടെ ഇറങ്ങിയാല്‍പ്പോരെ എന്നാണ്.' 'ബേസിക്കലി എനിക്കെന്ന് പറഞ്ഞാല്‍ എന്റെ ഒരു ക്യാരക്ടര്‍ വെച്ച്‌ എനിക്കിഷ്ടപ്പെട്ട ഒരാളാണെങ്കില്‍ അയാള്‍ ജെനുവിനാണെങ്കില്‍ ഞാന്‍ അയാളുടെ കൂടെ നില്‍ക്കും.'

'ലോകം മൊത്തം എതിര് നിന്നാലും എനിക്കൊരു സീനുമില്ല. അത് ദിലുവെന്ന് മാത്രമല്ല എന്റെ പല ഫ്രണ്ട്സുമുണ്ട്. ദിലുവിനും അറിയാം അത്. ഇന്‍സ്റ്റ​ഗ്രാമില്‍ വന്ന് എന്റെ പോസ്റ്റിന്റെ അടിയില്‍ തെറി വിളിക്കുക എന്നെ പേഴ്സണലി മെസേജ് ചെയ്ത് മോശം വാക്കുകള്‍ ഉപയോ​ഗിക്കുക തുടങ്ങിയവ ചെയ്താല്‍ അവരത് ചെയ്തോണ്ടിരിക്കും.' 'ഞാന്‍‌ എന്റെ കാര്യം ചെയ്യും അത്രയെയുള്ളു. പേടി എനിക്കൊരിക്കലും തോന്നാറില്ല. പേടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പേടിപ്പിക്കാന്‍ ശ്രമിച്ചോണ്ടിരിക്കും പക്ഷെ എനിക്ക് പേടി തോന്നാറില്ല.'

'അണ്‍നെസസറിയായി പറയുമ്ബോള്‍ ദില്‍‌ഷയ്ക്ക് എഫക്‌ട് ചെയ്യുന്നുണ്ടോയെന്ന് മാത്രമാണ് നോക്കാറുള്ളത്. എനിക്ക് വിഷമമൊന്നുമില്ല. ഇതൊക്കെ രണ്ട് ദിവസം അല്ലെങ്കില്‍ രണ്ട് മാസം, മൂന്ന് മാസം കഴിയുമ്ബോള്‍ തീരുമെന്ന് എനിക്കറിയാം. ഇവരൊക്കെ ചാടിയാലും എത്രത്തോളം ചാടുമെന്നും എനിക്കറിയാം.'

'ഇവരൊക്കെ ഇത് ചെയ്യുന്നതുകൊണ്ട് എനിക്ക് പ്രമോഷന്‍ കിട്ടികൊണ്ടിരിക്കും. നിങ്ങള്‍ ഇത് ചെയ്യൂ. ഞാനും സ്ട്രോങ്ങായിട്ടുണ്ട്. നമുക്ക് ഏറ്റുമുട്ടാം. ഞാന്‍ സൈലന്റായി ഇരിക്കുന്നത് വീണ്ടും കുത്തിപൊക്കേണ്ടന്ന് വിചാരിച്ചിട്ടാണ്. അല്ലാതെ പറയാന്‍ ഇല്ലാത്ത കൊണ്ടല്ല. എന്റെ ഫോണിലേക്ക് ആര് വിളിച്ചാലും ഞാന്‍ ഫ്രീയാണെങ്കില്‍ ഫോണ്‍ എടുക്കും.'

'ബേസിക്കലി ഇതൊരു പ്രമോഷന്‍ ആണല്ലോ. കോള്‍ റെക്കോര്‍ഡ് ചെയ്യുന്നവര്‍ നല്ല സോഫ്റ്റ് വെയര്‍ ഉപ​യോ​ഗിക്കുക. എന്റെ പല മാസ് ഡയലോ​ഗുകളും വരുന്നില്ല' സൂരജ് പറഞ്ഞു. ദില്‍ഷ ഇപ്പോള്‍ ഉദ്ഘാടനങ്ങളും ഷോകളുമെല്ലാമായി തിരക്കിലാണ്. തനിക്ക് നേരെ വരുന്ന സൈബര്‍ അറ്റാക്കുകളില്‍ പ്രതിഷേധിച്ച്‌ ബി​ഗ് ബോസില്‍ നിന്നും പുറത്ത് വന്നശേഷം വിശദീകരണവുമായി പലപ്പോഴും ദില്‍ഷ എത്തിയിരുന്നു.

Advertisment