Advertisment

ചില ശരീര ഭാഗങ്ങള്‍ക്ക് കുറച്ചുകൂടി വലിപ്പം വേണമെന്ന് സംവിധായകന്‍..... കൃത്യമ രീതിയിലൂടെ വലിപ്പം കൂട്ടാന്‍ തനിക്ക് ആകില്ലെന്ന് സൊനാലി സെയ്ഗല്‍.... സിനിമയില്‍ നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ബോളിവുഡ് താരം

author-image
ഫിലിം ഡസ്ക്
New Update

വലിപ്പക്കുറവിന്റെ പേരില്‍ ശരീര ഭാഗം ഓപ്പറേഷന്‍ ചെയ്യാന്‍ തയ്യാറാവാത്തതിനാല്‍ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരം സൊനാലി സെയ്ഗല്‍.

Advertisment

ശരീരഭാഗം ഓപ്പറേഷന്‍ നടത്തി മാറ്റാന്‍ തയാറാകാത്തതിന്റെ പേരില്‍ തനിക്ക് മികച്ച റോള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് താരം തുറന്നു പറയുന്നു. ബോളിവുഡിലെ അറിയപ്പെടുന്ന കാസ്റ്റിങ് ഡയറക്ടറില്‍ നിന്നാണ് സൊനാലിക്ക് മോശം അനുഭവമുണ്ടായത്. ആ സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ താന്‍ വളരെ സന്തോഷവതിയായിരുന്നെന്നും ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയെന്നുമാണ് സൊനാലി പറയുന്നത്.

publive-image

എന്നാല്‍ സംവിധായകനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് ഓപ്പറേഷന്‍ നടത്തി ശരീരഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണം എന്നാണ്. താന്‍ അത് അംഗീകരിച്ചില്ലെന്നും നോ എന്ന് പറയാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല എന്നുമാണ് സൊനാലി പറയുന്നത്. ഹൃദയം തകരുന്ന വേദനയുണ്ടായോടെയാണ് ആ അവസരം നഷ്ടപ്പെടുത്തിയത്. എന്തിനു വേണ്ടിയായാലും ശരീരത്തെ കത്തികൊണ്ട് കീറിമുറിക്കാന്‍ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്നുമാണ് സൊനാലി പറയുന്നത്.

സിനിമയില്‍ എത്തിയ കാലം മുതല്‍ തന്നെ ഇത്തരത്തിലുള്ള മോശമായ അനുഭവങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിരുന്നെന്ന് താരം പറഞ്ഞു. മെലിഞ്ഞ ശരീരമാണ് തന്റേത്. ശരീരം വണ്ണം വയ്ക്കാന്‍ ചിലര്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ചില ഭാഗങ്ങള്‍ കൃത്യമ രീതിയിലൂടെ വലിപ്പം കൂട്ടാന്‍ തനിക്ക് ആകില്ല. നന്നായി ഭക്ഷണം കഴിച്ചും വര്‍ക്കൗട്ട് ചെയ്തു മാത്രമേ ശരീരം മികച്ചതാക്കാന്‍ കഴിയുകയുള്ളൂവെന്നും സൊനാലി പറഞ്ഞു.

പ്യാര്‍ ക പന്‍ച്മാ എന്ന ചിത്രത്തിലൂടെയാണ് സൊനാലി ശ്രദ്ധിക്കപ്പെടുന്നത്. വെഡ്ഡിങ് പുലാവ്, ഹൈ ജാക്ക് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തിയ ആദ്യകാലത്തും തനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സൊനാലി പറയുന്നത്. താന്‍ മെലിഞ്ഞിരിക്കുന്നതിനാല്‍ കുറച്ച് വണ്ണം വെക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില ഭാഗങ്ങള്‍ അധികമാക്കാനായി കൃത്രിമ രീതി ഉപയോഗിക്കാനാവില്ല. നന്നായി ഭക്ഷണം കഴിച്ചും വര്‍ക്കൗട്ടു ചെയ്തും ശരീരം മികച്ചതാക്കാന്‍ തനിക്കായി എന്നാണ് സൊനാലി പറയുന്നത്.

Advertisment