Advertisment

സരിഗമപയിലൂടെ ശ്രദ്ധേയായ ശ്വേത അശോകിന്റെ ഓണഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു

New Update

publive-image

Advertisment

കൊച്ചി: സീ കേരളം ചാനലിലെ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപയിലൂടെ ശ്രദ്ധേയായ ശ്വേത അശോകിന്റെ ഓണം ഗാനം 'ചിങ്ങപൊൻപ്പുലരി' സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.

വേറിട്ട ആലാപന ശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ശ്വേത സരിഗമപ കേരളത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.

തന്റെ എക്കാലത്തെയും ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഒരു ഗാനം ഇത്തരത്തിൽ പാടി അവതരിപ്പിക്കണമെന്നത്, അത് ഈ ഓണക്കാലത്ത് സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്വേത പറഞ്ഞു.

ശ്വേത തന്നെയാണ് ഗാനത്തിന്റെ വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ഗായികയും സരിഗമപ കേരളം ജഡ്ജ്മായി സുജാത മോഹനാണ് ഈ ഗാനം തന്റെ ഫേസ്ബുക്കിലൂടെ മലയാളികളുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഗാനത്തിന് സോഷ്യൽ മീഡിയയിൽ നല്ല പിന്തുണ കിട്ടുന്നുണ്ടന്നും അത് വലിയ സന്തോഷം തരുന്നുണ്ടെന്നും ശ്വേത പറയുന്നു.

publive-image

ചിങ്ങപൊൻപ്പുലരി എന്ന ഗാനത്തിന് പിന്നിൽ ശ്വേതയുടെ കുടുംബത്തിന്റെ കൂട്ടായ്‍മയുടെ കഥകൂടി ഉണ്ട്. ശ്വേതയുടെ അച്ഛനും അമ്മയുമാണ് ഈ വീഡിയോ ഗാനം നിർമിച്ചിരിക്കുന്നത്.

കെപി അശോകനും ജ്യോതി അശോകനുമാണ് നിർമ്മാതാക്കൾ. ശ്വേതയുടെ സഹോദരൻ വിഷ്ണു അശോകാണ് ഗാനം ചിട്ടപ്പെടുത്തിയത്. ഗാനം എഴുതിയത് സഹോദരി അശ്വതി അശോകും. മലയാളത്തിൽ തന്നെ ഇത്തരമൊരു കുടുംബകൂട്ടായ്‍മ ഒരു പക്ഷെ ഇതാദ്യമായിരിയ്ക്കും.

കേരളത്തിലെ ഓണപ്പാട്ടുകളുടെ താളത്തിനൊപ്പം ആധുനികമായ ഓർക്കസ്ട്രഷൻ കൂടി ഉപയോഗിച്ചൊരുക്കിയ ഒരു ഗാനമാണ് ചിങ്ങാപൊൻപുലരി എന്ന് സംഗീത സംവിധായകൻ വിഷ്ണു പറയുന്നു.

കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലും ഒരു ദിവസം കൊണ്ട് ചിത്രീകരിച്ചതാണ് ഗാനം.

Video Link:

music album
Advertisment