Advertisment

സസ്യങ്ങൾക്ക് മനുഷ്യനെപ്പോലെ സംസാരിക്കാൻ കഴിയുമെന്ന് തെളിയിച്ചു ശാസ്ത്രജ്ഞർ; ചെടികൾ സങ്കടപ്പെടുമ്പോൾ സംസാരിക്കുകയും കരയുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി ഗവേഷകര്‍

author-image
Gaana
New Update

സസ്യങ്ങൾക്ക് മനുഷ്യനെപ്പോലെ സംസാരിക്കാൻ കഴിയുമോ? എന്നാൽ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ.എന്നാൽ ഇപ്പോൾ ചെടികൾ സങ്കടപ്പെടുമ്പോൾ സംസാരിക്കുകയും കരയുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

Advertisment

publive-image

മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ലെങ്കിലും ചെടികള്‍ സംസാരിക്കുന്നുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. മനുഷ്യരെപ്പോലെ തന്നെ മാനസിക പിരിമുറുക്കമനുഭവിക്കുന്ന ചെടികള്‍ ശബ്ദമുണ്ടാക്കുന്നുണ്ടെന്നാണ് ഇസ്രായേൽ ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.

സെല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെടികള്‍ അന്തരീകഷത്തില്‍ അള്‍ട്രാസോണിക് ശബ്ദം പുറപ്പെടുവിപ്പിക്കുന്നുണ്ടെന്നും അവയെ അകലെനിന്ന് റെക്കോഡ് ചെയ്യാനും വേര്‍തിരിക്കാനും സാധിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

തക്കാളി,പുകയില എന്നിവയുടെ അൾട്രോസോണിക് ശബ്ദം സൗണ്ട് പ്രൂഫ് ചേംബറിലും ഗ്രീന്‍ഹൗസിലും ചെടികളുടെ സൈക്കോളജിക്കല്‍ പരാമീറ്ററുകള്‍ക്കൊപ്പം രേഖപ്പെടുത്തിയതായി ഗവേഷകര്‍ പറയുന്നു.

ചെടികള്‍ പുറപ്പെടുവിപ്പിക്കുന്ന ശബ്ദം റെക്കോര്‍ഡ് ചെയ്തപ്പോള്‍ അത് പോപ്‌കോണ്‍ പോപ് ചെയ്യുന്നതിന് സമാനമാണെന്ന് തിരിച്ചറിഞ്ഞതായി ഗവേഷകര്‍ പറയുന്നു.

ഇത് മനുഷ്യര്‍ സംസാരിക്കുന്നതിന് സമാനമായ അളവിലാണെങ്കിലും ഉയര്‍ന്ന ആവൃത്തിയിലാണ്. അതായത് മനുഷ്യന്റെ ശ്രവണപരിധിക്ക് അപ്പുറമായതിനാലാണ് ചെടികളുടെ ശബ്ദം നമുക്ക് കേള്‍ക്കാന്‍ സാധിക്കാത്തതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു

Advertisment