Advertisment

അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ പാകിസ്ഥാനെ ഇന്ത്യ ശ്രദ്ധാപൂര്‍വം ഒറ്റപ്പെടുത്തുകയാണെന്ന് പാകിസ്ഥാന്‍ വിദഗ്ധര്‍; ആവശ്യസമയത്ത് ഇന്ത്യ ഒരിക്കലും അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ പക്ഷം വിടില്ലെന്ന് ഡോവല്‍

New Update

മോസ്‌കോ: അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റഷ്യ സന്ദര്‍ശിച്ചു. ഈ റഷ്യന്‍ പര്യടനത്തെക്കുറിച്ചും പുടിനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും പാക്കിസ്ഥാനില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ പ്രധാന പങ്കാളിയായി സ്വയം കരുതുന്ന പാകിസ്ഥാന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ പാകിസ്ഥാനെ ഇന്ത്യ ശ്രദ്ധാപൂര്‍വം ഒറ്റപ്പെടുത്തുകയാണെന്ന് പാകിസ്ഥാന്‍ വിദഗ്ധര്‍ പറയുന്നു.

Advertisment

publive-image

അഫ്ഗാനിസ്ഥാനില്‍ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി റഷ്യ അടുത്തിടെ തലസ്ഥാനമായ മോസ്‌കോയില്‍ അഞ്ചാമത്തെ യോഗം വിളിച്ചിരുന്നു. ചൈന, ഇന്ത്യ, ഇറാന്‍, താജിക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ തുടങ്ങി നിരവധി രാജ്യങ്ങളെ ഈ യോഗത്തില്‍ വിളിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ മാനുഷിക ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്ന് ഇന്ത്യയുടെ എന്‍എസ്എ ഡോവല്‍ യോഗത്തില്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ ആവശ്യസമയത്ത് ഇന്ത്യ ഒരിക്കലും അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ പക്ഷം വിടില്ലെന്നും ഡോവല്‍ പറഞ്ഞു. 40,000 മെട്രിക് ടണ്‍ ഗോതമ്പും 60 ടണ്‍ മരുന്നുകളും അഞ്ച് ലക്ഷം കൊവിഡ് വാക്‌സിനുകളും അയച്ച് ഇന്ത്യ അഫ്ഗാനിസ്ഥാനെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തെ ബജറ്റില്‍ ഇന്ത്യ അഫ്ഗാനിസ്ഥാന് പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ 25 മില്യണ്‍ ഡോളര്‍ നല്‍കും. അഫ്ഗാനിസ്ഥാനോടുള്ള ഇന്ത്യയുടെ ഈ നിലപാട് പാകിസ്ഥാന് വലിയ ദോഷമാണ് ഉണ്ടാക്കിയത്.

Advertisment