Advertisment

അമേരിക്കയിലെ ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഇന്‍കോര്‍പ്പറേറ്റഡ് കുഞ്ചു സി. നായര്‍ക്ക് അംഗീകാരം നല്‍കി ആദരിച്ചു

അമേരിക്കയിലെ ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഇന്‍കോര്‍പ്പറേറ്റഡ് കുഞ്ചു സി. നായര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കി ആദരിച്ചു.

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
kunhu c nair

യുഎസ്: അമേരിക്കയിലെ ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഇന്‍കോര്‍പ്പറേറ്റഡ് കുഞ്ചു സി. നായര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കി ആദരിച്ചു.

Advertisment

ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് യുഎസ്എ - യില്‍ നടന്ന മൈഗ്രേറ്റിംഗ് കോണ്‍ക്ലേവ് - 2024 ല്‍ അവതരിപ്പിച്ച കുടിയേറ്റ ഇന്ത്യക്കാരെയും, മടങ്ങിവരുന്ന കുടിയേറ്റ ഇന്ത്യക്കാരെയും പരിഗണിച്ചുകൊണ്ടുള്ള 'കുടിയേറുന്ന ഇന്ത്യക്കാരുടെ ഉന്നമനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍' എന്ന ലേഖനത്തില്‍ കുഞ്ചു സി. നായര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് അമേരിക്കയിലെ ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഇന്‍കോര്‍പ്പറേറ്റഡ് അംഗീകാരം നല്‍കി.

കുടിയേറ്റക്കാരെ / പ്രവാസികളെ കണക്കിലെടുത്തുകൊണ്ടുള്ള പോയിന്റുകള്‍: (1). ഇമിഗ്രേഷന് മുമ്പ്, (2). ഇമിഗ്രേഷന് ശേഷം, (3). റിപ്പോര്‍ട്ടിംഗ് സിസ്റ്റം, (4). അവരെ ബാധിക്കുന്ന നിയമപരമായ ഏതെങ്കിലും കഠിനമായ ശിക്ഷകള്‍ എന്നിവയെപ്പറ്റി ഉള്ള വിശദീകരണങ്ങളും; അതിനുശേഷം, മടങ്ങിവരുന്ന കുടിയേറ്റക്കാരെ / പ്രവാസികളെ കണക്കിലെടുത്തു കൊണ്ടുള്ള പോയിന്റുകള്‍: (1). മടങ്ങി വരുന്നതിനു മുമ്പ്, (2). മടങ്ങി വന്നതിനു ശേഷം (അവരുടെ ജന്മനാട്ടില്‍) - എന്നീ പോയിന്റുകള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള തുടര്‍നടപടികള്‍ക്കായി അദ്ദേഹം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്തിട്ടുണ്ട്.

വിവിധ അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നേടിയിട്ടുള്ള കുഞ്ചു സി. നായര്‍ അന്താരാഷ്ട്ര പ്രശസ്തിയുള്ള അറിയപ്പെടുന്ന വ്യക്തിത്വമാണ്. യു. എന്‍ നിയുക്തനായ അദ്ദേഹത്തിന്റെ വിവിധ വിഷയങ്ങളില്‍ ഉള്ള ലേഖനങ്ങള്‍ യു. എന്‍. മാധ്യമങ്ങളും, ഇന്ത്യയിലും വിദേശത്തുമുള്ള മറ്റു വിവിധ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടാതെ, 'നിങ്ങളുടെ ധനകാര്യത്തിലേക്കുള്ള ഒരു ഉള്‍ക്കാഴ്ച (An Insight into your Finance©) - 2 വാല്യങ്ങള്‍', 'നിങ്ങളുടെ ചിന്തകളിലേക്കുള്ള ഒരു ഉള്‍ക്കാഴ്ച' (An Insight into your Thoughts©), 'നിങ്ങളുടെ കരിയറിലേക്കുള്ള ഒരു ഉള്‍ക്കാഴ്ച' (An Insight into your Career©) എന്നിവയുടെ രചയിതാവാണ് അദ്ദേഹം. ഇനിയും വിവിധ സബ്‌ജെക്ട്-കളുമായി ബന്ധപ്പെട്ടു കൂടുതല്‍ ഉള്‍ക്കാഴ്ചകളുമായി മുന്നോട്ടു വരാന്‍ അദ്ദേഹത്തിന് പദ്ധതിയുണ്ട്.

 

Advertisment