ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ ആരെയും ഇഷ്ടപ്പെടാത്തതിനാൽ വോട്ട് ചെയ്യാത്ത യുവാവിന്റെ സ്വന്തം ജീവിതം തന്നെ അവതാളത്തിലായിരിക്കുകയാണ്. ഫ്ലോറിഡയിൽ താമസിക്കുന്ന ഒരു യുവതിയാണ് വോട്ട് ചെയ്യാത്ത തന്റെ വരാനുമായുള്ള വിവാഹ നിശ്ചയം റദ്ദ് ചെയ്ത്.
യുഎസ് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ യുവതി തൻ്റെ ഭാവി വരനുമായി തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങൾ വിശകലനം ചെയ്തു. ചർച്ചക്കിടെ യുവാവ് തനിക്ക് തെരഞ്ഞെടുപ്പിലെ ഈ രണ്ട് സ്ഥാനാർഥികളെയും ഇഷ്ടമായില്ലെന്നും അതുകൊണ്ട് തന്നെ ഇത്തവണ യുഎസ് തെരഞ്ഞെടുപ്പിൽ താൻ വോട്ട് ചെയ്യുന്നില്ലെന്നും പറഞ്ഞു.
എന്നാൽ, തങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്ന ഒരു വലിയ തെരഞ്ഞെടുപ്പിനെയാണ് നമ്മൾ നേരിടുന്നതെന്നും വോട്ട് ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും യുവതി തൻ്റെ പ്രതിശ്രുത വരനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം വഴങ്ങിയില്ല.
ഇത് ഇരുവർക്കുമിടയിൽ ഒരു ആശയക്കുഴപ്പമാവുകയും തങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങൾ ഏറെക്കുറെ സാമ്യമായിട്ടും വോട്ട് ചെയ്യാത്ത യുവാവുമായി എങ്ങനെ ഒന്നിച്ചു ജീവിക്കും എന്ന് കരുതി താൻ ഈ വിവാഹ നിശ്ചയം റദ്ദാക്കാൻ ആഗ്രഹിക്കുകയാണെന്ന് റെഡ്ഡിറ്റിൽ പോസ്റ്റിടുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.