Advertisment

ഋഷി സുനക്കിന് പടിയിറക്കം; കെയ്ര്‍ സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി; അഭിനന്ദിച്ച് നരേന്ദ്ര മോദി

കെയ്ര്‍ സ്റ്റാര്‍മറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് മോദി പറഞ്ഞു

New Update
rishi sunak keir starmer

ലണ്ടന്‍: തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ഋഷി സുനക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ചാള്‍സ് മൂന്നാമന്‍ രാജാവിന് അദ്ദേഹം രാജിക്കത്ത് നല്‍കി. ഇതിനൊപ്പം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും അദ്ദേഹം ഒഴിഞ്ഞു.

Advertisment

തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ലേബര്‍ പാര്‍ട്ടിയുടെ കെയ്ര്‍ സ്റ്റാര്‍മറിനെ സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും ചാള്‍സ് രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. തുടര്‍ന്ന് കെയ്ര്‍ സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി നിയമിതനായി. 

കെയ്ര്‍ സ്റ്റാര്‍മറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് മോദി പറഞ്ഞു. ഋഷി സുനക്കിന് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശവും മോദി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

Advertisment