Advertisment

ബോൾട്ടൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഇന്ന്; വിപുലമായ ആഘോഷങ്ങൾക്ക് വേദി ഒരുങ്ങി; രാവിലെ 9.30 ന് കുട്ടികളുടെ കായിക - വിനോദ പരിപാടികളോടെ തുടക്കം; ഓണാഘോഷം 'കളറാക്കാൻ' മുഖ്യാതിഥിയായി 'ലക്ഷ്മി നക്ഷത്ര'; ഇത്തവണ ബി എം എ ഓണാഘോഷം പൊടി പൊടിക്കും

New Update
gcgvh

ബോൾട്ടൻ: ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) - ന്റെ ഈ വർഷത്തെ ഓണഘോഷ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് (21/09/24) രാവിലെ 9.30 ന് കുട്ടികളുടെ കായിക - വിനോദ മത്സരങ്ങളോടെ അതിവിപുലമായ ഓണാഘോഷ പരിപാടികളുടെ തിരി തെളിയും. ഫ്ലവേഴ്സ് ചാനൽ സ്റ്റാർമാജിക് ഷോയുടെ അവതരണത്തിലൂടെ പ്രശസ്ഥയായ താരം ലക്ഷ്മി നക്ഷത്രയാണ് ആഘോഷങ്ങളിലെ മുഖ്യാതിഥി. ബോൾട്ടനിലെ ഇന്ത്യൻസ് സ്പോർട്സ് ക്ലബ്‌ ഹാൾ ആഘോഷ പരിപാടികൾക്കായി ഒരുങ്ങി കഴിഞ്ഞു. വൈകിട്ട് 6 മണി വരെയാണ് പരിപാടിയുടെ സമയക്രമം.

Advertisment

അതിവിപുലമായ ആഘോഷങ്ങളാണ് ബി എം എ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ബോൾട്ടൻ കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ, തിരുവാതിര, ബി എം എ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ നൃത്ത അരങ്ങേറ്റം, കലാ - കായിക മത്സരങ്ങൾ, ഗാനോപഹാരം, വടംവലി മത്സരം, കുട്ടികൾക്കുള്ള ചിത്രരചനാ മത്സരങ്ങൾ എന്നിങ്ങനെ വൈവിദ്യമാർന്ന നിരവധി വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്.

ആർപ്പുവിളികളുടെ ആരവത്തോടെ 'മാവേലി മന്നന്റെ എഴുന്നുള്ളത്തും, മെഗാ പൂക്കളവും, വിഭവ സമൃദ്ധമായ പൊന്നോണസദ്യയും ഗൃഹാതുരത്വം പകരുന്ന ഓർമ്മക്കൂട്ടുകളാകും.

മത്സരങ്ങളിൽ വിജയികളാകുന്നവർക്കും റാഫിൾ നറുക്കെടുപ്പിലെ വിജയികളെയും കാത്തിരിക്കുന്നത് ആകർഷകങ്ങളായ സമ്മാനങ്ങളാണ്. ബി എം എയുടെ ആഭിമുഖ്യത്തിൽ അത്യാഡമ്പരപൂർവ്വം കൊണ്ടാടുന്ന ഓണാഘോഷ പരിപാടിയിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വേദിയുടെ വിലാസം:

Bolton Indians Sports Club Darcy Lever BL3 1SD

Advertisment