Advertisment

വൈദേശിക വിദ്വേഷത്തിനെതിരെ യുകെയില്‍ എസ്എഫ്‌ഐയുടെ ചെറുത്ത്‌നില്‍പ്പ്; സഹായമാവശ്യമുള്ളവര്‍ക്കായി ഹെല്‍പ്പ്‌ഡെസ്‌കുകള്‍ രൂപീകരിച്ചു

author-image
Arun N R
New Update
H

യുകെയിലെ വൈദേശിക വിദ്വേഷത്തിനെതിരെയും കുടിയേറ്റ വിരുദ്ധതയ്‌ക്കെതിരെയും നടത്തിയ പ്രതിഷേധം ചോദ്യം ചെയ്തുകൊണ്ട് തീവ്ര വലതുപക്ഷ വിഭാഗക്കാര്‍ നടത്തിയ പ്രക്ഷോഭത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് പരുക്ക്.

Advertisment

സംഭവത്തില്‍ നൂറുകണക്കിന് പ്രക്ഷോഭക്കാരെ യുകെ പൊലീസ് അറസ്റ്റു ചെയ്തു. യുകെയിലെ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, ബ്ലാക്ക്പൂള്‍, ഹള്‍ എന്നിവിടങ്ങളിലും വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിലും നടന്ന ആക്രമണങ്ങളിലാണ് അക്രമികളെ പൊലീസ് പിടികൂടിയത്.

ബെല്‍ഫാസ്റ്റില്‍ ഇന്നലെ രാത്രി നടന്ന തീവ്രവലതുപക്ഷ ആക്രമണത്തിലാണ് മലയാളിയായ വിദ്യാര്‍ഥിക്ക് പരുക്കേറ്റത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ ഇസ്ലാം വിരുദ്ധ ഗ്രൂപ്പും വംശീയ വിരുദ്ധ പ്രതിഷേധക്കാരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.

Advertisment