Advertisment

ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു ഒഐസിസി  ഇപ്സ്വിച് യൂണിറ്റ്; ചടങ്ങുകൾ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി

author-image
റോമി കുര്യാക്കോസ്
Updated On
New Update
60211c22-8103-40a7-9f90-1503731dfb71

ഇപ്സ്വിച്: ഒഐസിസി  ഇപ്സ്വിച് യൂണിറ്റ് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. യു കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കോൺഗ്രസ്‌ പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരും ചടങ്ങിന്റെ ഭാഗമായി. ചടങ്ങുകൾക്ക് ഒഐസിസി യു കെ ഇപ്സ്വിച് യൂണിറ്റ് ജനറൽ സെക്രട്ടറി വിഷ്ണു പ്രതാപ് നേതൃത്വം നൽകി. ശങ്കർ ജി ഉമ്മൻചാണ്ടിയുടെ ഛായചിത്രത്തിനു മുന്നിൽ  ഭദ്രദീപം തെളിയിച്ചു.  

Advertisment

55841ab9-5255-4777-8c70-4efe3db516e3

ഒഐസിസി യു കെ നാഷണൽ പ്രസിഡന്റ് കെ കെ മോഹൻദാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കരുണയുടെ കരസ്പർശങ്ങൾ ഏറ്റുവാങ്ങിയ അനുഭവങ്ങളും ഉമ്മൻചാണ്ടിയുടെ കരുതലിനെപ്പറ്റിയുള്ള ഓർമകളും അദ്ദേഹം പങ്കുവെച്ചു.

ഒഐസിസി യു കെ ഇപ്സ്വിച് യൂണിറ്റ് പ്രസിഡൻറ് ജയരാജ് ഗോവിന്ദൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബാബു മങ്കുഴിയിൽ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. നേരത്തെ, യോഗത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ഒഐസിസി യു കെ നാഷണൽ നേതാക്കൻമാരെ കുഞ്ഞുങ്ങൾ പൂച്ചണ്ട് നൽകി സ്വീകരിച്ചിരുന്നു.938bf745-037e-4c5a-8263-9ae39d2f0f24

യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഒഐസിസി യു കെ വർക്കിംഗ്‌ പ്രസിഡന്റും, യൂറോപ് വനിതാ കോഡിനേറ്ററുമായ ഷൈനു മാത്യുവിനെ ഇപ്സ്വിച്ച് യുണിറ്റ് വനിതാ നേതാവ് നിഷാ ജിനീഷ് പൊന്നാട അണിയിച്ചു സ്വീകരിച്ചു.  ഉമ്മൻചാണ്ടിയുമായുള്ള അനുഭവങ്ങളിൽ ചിലതു  ഷൈനു മാത്യൂസ് യോഗത്തിൽ പങ്കുവെക്കുകയും ഇപ്സ്വിച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചാരിറ്റി പ്രവർത്തങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു.602e5114-a326-4610-8c7a-036006e1cc90

അധ്യക്ഷ പ്രസംഗത്തിൽ ഒഐസിസി യു കെയുടെ പ്രവർത്തനങ്ങൾ കൂടുതൽ കര്യക്ഷമാക്കേണ്ടതിന്റെ ആവശ്യകതയും പുതിയ കർമ്മ പരിപാടികൾ ഒരുക്കി ഒഐസിസി യു കെയെ ശക്തിപ്പെടുത്തണമെന്ന പൊതുവികാരവും ഇപ്സ്വിച് യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ. ജയരാജ്‌ നാഷണൽ കമ്മിറ്റി നേതാക്കൻമാരോട് പങ്കുവെച്ചു.9a243c92-a575-4a09-9dfc-3510b8ef4f97

തുടർന്ന്, നേതാക്കളായ അൾസഹാർ അലി, ജവഹർലാൽ,ചെല്ലപ്പൻ നടരാജൻ, അടൂർ ജോർജ്ജ്, റോമി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ഇപ്സ്വിച് യൂണിറ്റ് നേതാക്കൻമാരായ ജയരാജ് ഗോവിന്ദൻ, ബിജു ജോൺ, അഡ്വ. സി പി സൈജേഷ്, സെബാസ്റ്റ്യൻ വർഗ്ഗീസ്, വിഷ്ണു പ്രതാപ് എന്നിവരും അനുസ്മരണ യോഗത്തിന്റെ ഭാഗമായി സംസാരിച്ചു.

യോഗത്തിൽ പങ്കെടുത്ത മുഴുവൻ പ്രവർത്തകരും, കുഞ്ഞുങ്ങളും ശ്രീ. ഉമ്മൻ ചാണ്ടിയുടെ  ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ദേശീയ ഗാനാലാപനത്തോടെ അനുസ്മരണ യോഗ ചടങ്ങുകൾക്ക് സമാപനം കുറിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കായി ഇപ്സ്വിച് യുണിറ്റ് പ്രവർത്തകർ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

Advertisment