Advertisment

ദീപാവലി പരിപാടിയില്‍ മദ്യവും മാംസവും: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് മാപ്പ് പറഞ്ഞു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vghbujbh
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ദീപാവലി ആഘോഷത്തില്‍ മദ്യവും മാംസവും ഉള്‍പ്പെടുത്തിയത് വിവാദമായി. ഇതോടെ സംഭവത്തില്‍ പ്രധാനമന്ത്രി കെയിര്‍ സ്ററാര്‍മെറിന്റെ ഓഫീസ് ക്ഷമ ചോദിച്ചു.

ഡൗണിങ് സ്ട്രീറ്റിലെ ദീപാവലി പരിപാടിക്കിടെയാണ് മാംസവും മദ്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഭക്ഷണത്തിന്റെ മെനുവിനെ കുറിച്ച് പരാമര്‍ശമില്ല. ഭാവി പരിപാടികളില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബ്രിട്ടീഷ് ഇന്ത്യന്‍ കണ്‍സര്‍വേറ്റീവ് ശിവാനി രാജ ദീപാവലി ആഘോഷത്തില്‍ മാംസഭക്ഷണം വിളിമ്പിയതില്‍ ബ്രിട്ടന്‍ പ്രധാനമന്ത്രി സ്ററാര്‍മറിനെ എതിര്‍പ്പറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അവര്‍കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണം. ഹിന്ദു പാരമ്പര്യത്തെ കുറിച്ച് അറിവില്ലാതെ പരിപാടി നടത്തിയതിനെയും ശിവാനി രാജ വിമര്‍ശിച്ചിരുന്നു.
Advertisment