Advertisment

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒ.ഐ.സി.സി(യു.കെ) പുറത്തിറങ്ങിയ ടി ഷര്‍ട്ടുകളും ക്യാപ്പുകളും പ്രകാശനം ചെയ്തു; യു.ഡി.എഫ്. വിജയത്തിനായി പ്രചരണ പ്രവര്‍ത്തനം ശക്തമാക്കുമെന്നും ഒ.ഐ.സി.സി(യുകെ)

പരമാവധി വോട്ടുകള്‍ യു.ഡി.എഫ്. ക്യാമ്പില്‍ എത്തിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളും ഒ.ഐ.സി.സി(യു. കെ)യുടെ നേതൃത്വത്തില്‍ മണ്ഡലങ്ങളിലുടനീളം കൃത്യമായി നടക്കുന്നുണ്ട്.

author-image
റോമി കുര്യാക്കോസ്
Updated On
New Update
2424242

യു.കെ: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനര്‍ഥികളുടെ വിജയത്തിനായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ഒ. ഐ.സി.സി(യു.കെ) നാഷണല്‍ കമ്മിറ്റി അറിയിച്ചു. 

Advertisment

424242424

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലെയും യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് സംഘടന പ്രത്യേകമായി രൂപപ്പെടുത്തിയ ടി ഷര്‍ട്ടുകളും തൊപ്പികളുടേയും പ്രകാശനകര്‍മ്മം നിര്‍വഹിക്കപ്പെട്ടത്തോടെ ഒ.ഐ.സി.സി(യു.കെ)യുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ചേലക്കരയിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ നടന്ന പ്രകാശനകര്‍മ്മം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി വി.കെ. അറിവഴകന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍. എയ്ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ എം.എല്‍.എ. സന്നിഹിതനായിരുന്നു. 

24242

വയനാട് കേണിച്ചേരിയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്ത പൊതുയോഗ സ്ഥലത്ത് വച്ച് നടന്ന പ്രകാശനകര്‍മം ചാണ്ടി ഉമ്മന്‍ എം.എല്‍.എയും സുല്‍ത്താന്‍ ബത്തേരിയിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ വച്ച് നടന്ന പ്രകാശനകര്‍മ്മം കോട്ടയം ജില്ലാ യു.ഡി.എഫ്. കണ്‍വീനര്‍ ഫില്‍സന്‍ മാത്യൂസും  നിര്‍വഹിച്ചു. 

സംഘടനയെ പ്രതിനിധീകരിച്ച് ഒ.ഐ.സി.സി(യു.കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലയര്‍ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഇരുവരും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രണ്ടാം തീയതിയാണ് യു.കെയില്‍ നിന്നും നാട്ടിലെത്തി ചേര്‍ന്നത്. 

5252

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിപ്പിച്ച തൊപ്പികള്‍ മഹിളാ കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി ബ്ലോക് പ്രസിഡന്റ് ശാലിനി, ഒ.ഐ.സി.സി(യു.കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലയര്‍ മാത്യൂസില്‍ നിന്നും സ്വീകരിച്ചു. 

4242

ഇപ്പോള്‍ നാട്ടില്‍ വോട്ടവകാശമുള്ള പ്രവാസികളെയും അവരുടെ ബന്ധുക്കളായ വോട്ടര്‍മാരെയും നേരില്‍ക്കണ്ടു വോട്ടുറപ്പിക്കുന്നതിനൊപ്പം പ്രാദേശിക യു.ഡി.എഫ്. പ്രവര്‍ത്തകരുമായി ചേര്‍ന്നു ഗൃഹസന്ദര്‍ശം, വാഹന പര്യടനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പരമാവധി വോട്ടുകള്‍ യു.ഡി.എഫ്. ക്യാമ്പില്‍ എത്തിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളും ഒ.ഐ.സി.സി(യു. കെ)യുടെ നേതൃത്വത്തില്‍ മണ്ഡലങ്ങളിലുടനീളം കൃത്യമായി നടക്കുന്നുണ്ട്.

 

Advertisment