Advertisment

കായംകുളം സ്വദേശിക്ക് പ്രവാസലോകത്ത് ആദരവ്

author-image
ഇ.എം റഷീദ്
New Update
anish kayamkulam awarded

യുഎഇ: കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് യു എ ഇ യിൽ ഉണ്ടായ കനത്ത നാശനഷ്ടങ്ങൾ വരുത്തിയ വെള്ളപൊക്കത്തിൽ സേവന പ്രവർത്തനങ്ങളിൽ ഇറങ്ങിത്തിരിച്ച് കയ്യും മെയ്യും മറന്ന് ആളുകൾക്ക് ആശ്വാസത്തിന്റെ പുതു ജീവൻ പകർന്നു നൽകിയ അനീഷ് കായംകുളത്തിനെ "റൈൻ സപ്പോർട്ട് റിയൽ ഹീറോ" യു എ ഇ യുടെ വക സ്പെഷ്യൽ അവാർഡ് നൽകി ആദരിച്ചു.

മഴ കനത്തു നാശം വിതച്ചപ്പോൾ ഉടനെ ഇ സപ്പോർട്ട് വാട്സ്ആപ്പ് ഗ്രൂപ്പ്‌ രൂപീകരിച്ചു സഹപ്രവർത്തകരോടൊപ്പം വേണ്ട സാമഗ്രികൾ സംഘടിപ്പിച്ചു വെള്ളം കയറിയ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു, ആവശ്യസാധനങ്ങൾ കുടിവെള്ളം ഭഷ്യ വസ്തുക്കൾ തുടങ്ങിയവ എത്തിച്ചു.

ദിനങ്ങൾ മുഴുവനും അർദ്ധരാത്രിയിലും തുടർന്ന സേവനത്തിൽ ഏകദേശം ഇരുപതിനായിരം കിറ്റുകൾ, 100 ൽ ഏറെപേരെ ദുരിത സ്ഥലത്തുനിന്നും ഒഴിപ്പിക്കൽ, അടിയന്തിര വൈദ്യസഹായം എന്നിവ നൽകി. ഒരാഴ്ചയോളം സേവന പ്രവർത്തനങ്ങൾ ഇടതടവില്ലാതെ തുടർന്നു. കായംകുളം കൊറ്റുകുളങ്ങര കോട്ടപ്പുറത്തു അബ്ദുൽ ഖാദർ കുഞ്ഞു മകനാണ് അനീഷ്.

Advertisment