Advertisment

ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടുമെന്ന് ട്രംപിന്റെ വാഗ്ദാനം

New Update
bvcdrtyui

യു.എസ്. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കിക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഉറപ്പ്.ഉക്രൈയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്ന വ്യക്തി താനായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.

Advertisment

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗിക നാമനിര്‍ദേശം നേടിയ ട്രംപിനെ അഭിനന്ദിക്കാന്‍ വെള്ളിയാഴ്ച സെലെന്‍സ്‌കി ഫോണില്‍ വിളിച്ചിരുന്നു. അപ്പോഴാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

എണ്ണമറ്റ നിരപരാധികളുടെ കുടുംബം തകര്‍ത്ത, അനേകംപേരുടെ ജീവനെടുത്ത ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്നും ലോകത്ത് സമാധാനം മടക്കിക്കൊണ്ടു വരുമെന്നും ട്രംപ് പറഞ്ഞു.ഇരുകൂട്ടരെയും ഒരുമിപ്പിച്ചുള്ള ചര്‍ച്ചകളിലൂടെ സമാധാനത്തിന്റെ പാതയിലേക്കെത്താന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു.

തനിക്കുനേരെയുണ്ടായ വധശ്രമത്തെ സെലെന്‍സ്‌കി അപലപിച്ചതായും ശക്തമായി പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് അഭിപ്രായപ്പെട്ടതായും ട്രംപ് തന്റെ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

അമേരിക്കന്‍ പിന്തുണയെ സ്വാഗതം ചെയ്യുന്നതായി സെലന്‍സ്‌കി എക്സില്‍ പറഞ്ഞു.രാജ്യത്ത് സമാധാനം സ്ഥാപിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇരുവരും വ്യക്തിഗത കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാധാന ചര്‍ച്ചകള്‍ക്കില്ലെന്ന് സെലെന്‍സ്‌കിയും വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും നവംബറില്‍ നടക്കുന്ന അടുത്ത സമാധാന ഉച്ചകോടിയില്‍ റഷ്യന്‍ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന ആശയത്തെ ഉക്രേനിയന്‍ പ്രസിഡന്റ് സ്വാഗതം ചെയ്തിരുന്നു.

ഒത്തുതീര്‍പ്പിന് വഴി തുറക്കുമോ

അതേസമയം, ഉക്രെയ്‌നിന്റെ കിഴക്കന്‍ പ്രദേശത്തെ ഭൂമി വിട്ടുകൊടുക്കേണ്ടിവരുമെന്ന ഭയം മൂലം ചര്‍ച്ചകളിലൂടെ സംഘര്‍ഷം അവസാനിപ്പിക്കുകയെന്ന ആശയം പല ലോകനേതാക്കളും നേരത്തേ തള്ളിക്കളഞ്ഞിട്ടുള്ളതാണ്.

വിഘടനവാദികളുടെ പിന്തുണയോടെ വ്‌ളാഡിമിര്‍ പുടിന്‍ 2022ല്‍ ഈ പ്രദേശങ്ങള്‍ ആക്രമിച്ചിരുന്നു.അവിടുത്തെ ഭൂരിഭാഗം ജനങ്ങളും തങ്ങളെ റഷ്യക്കാരാണെന്നായിരുന്നു പുടിന്റെ അവകാശവാദം.തുടര്‍ന്നും ആക്രമണം തുടര്‍ന്നതോടെയാണ് സെലന്‍സ്‌കി തിരിച്ചടി തുടങ്ങിയത്.

അതേ സമയം,അടുത്ത കാലത്തു നടത്തിയ പല അഭിപ്രായ വോട്ടെടുപ്പുകളിലും പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന ഓപ്ഷനാണ് മേല്‍ക്കൈ ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്.

44% ഉക്രേനിയക്കാരും കീവും മോസ്‌കോയും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമയമായെന്ന് വിശ്വസിക്കുന്നവരാണെന്ന് ഉക്രേനിയന്‍ തിങ്ക് ടാങ്കായ റസുംകോവ് സെന്റര്‍ അടുത്തിടെ നടത്തിയ വോട്ടെടുപ്പ് വ്യക്തമാക്കുന്നു.

അതേ സമയം ,ഈ പ്രദേശത്തെ ജനസംഖ്യയുടെ മൂന്നിലൊന്നില്‍ കൂടുതല്‍ (35%) പേരും സമാധാന ചര്‍ച്ചകളാരംഭിക്കാന്‍ കാരണമില്ലെന്ന് വിശ്വസിക്കുന്നവരാണെന്നും വോട്ടെടുപ്പ് പറയുന്നു

 

Advertisment