ദുബായ്: യു.എ.ഇയിലെ മലയാളി ക്രീയേറ്റീവ് ഡിസൈന്‌ഴ്‌സ് കൂട്ടായ്മയായ വരയുടെ ആര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റര്‍ പ്രകാശനം ദുബൈയിൽ വെച് നടന്നു.
ആര്‍ട്ട് ഡയറക്ടറും ടോണിറ്റ് & കോ ഫൗണ്ടറുമായ ടോണിറ്റ് പോസ്റ്റര്‍ പ്രകാശനം ആർ ജെ സിന്ധു, കാലിഗ്രാഫർ ഖലീലുള്ള ചെംനാട്, കിൽട്ടൻ എം ഡി റിയാസ്, എ ഐ ഡിജിറ്റൽ ആർട്ടിസ്റ് ജിയോ ജോൺ മുള്ളൂർ, ജോബി ജോയ് ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു.
കൂടാതെ വിവിധ മേഖലകളില്‍ പ്രഗല്‍ഭരായ 25 പേര് ഓൺലൈൻ പോസ്റ്റർ റിലീസ് പ്രകാശനത്തിൽ പങ്കാളികളായി.
ദുബായിലെ സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അല്‍ ഖുസൈസില്‍ പ്രത്യേകം സജ്‌ജമാക്കുന്ന വേദിയിൽ 26 ജനുവരി 2025 ഞായറാഴ്ച്ച കാലത്ത് 8 മണി മുതൽ വൈകീട്ട് 9 മണി വരെയാണ് ആര്‍ടെക്‌സ് എഡിഷന്‍ 2 സംഘടിപ്പിക്കുന്നത്.
വിവിധ സെക്ഷനായ യൂണിക്ക് വർക്ക്ഷോപ്പ്, വിഷ്വൽ ഈസി കൗണ്ടേഴ്സ്, ലൈവ് പെയിന്റിംഗ്, ഫൺ & എന്റർടൈമെന്റ് എന്നിവയിൽ പ്രശസ്തർ പങ്കെടുക്കുമെന്ന് സംഘാട സമിതി അറിയിച്ചു.