ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ഒരാളെ കാണാതായി. യുഎഇ വ്യോവമന്ത്രാലയമാണ് അപകട വിവരം പുറത്തുവിട്ടത്. ഫുജൈറ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് 20 മിനിറ്റിനിടെയാണ് അപകടം.
മരിച്ച പൈലറ്റിന്റെ മൃതദേഹവും വിമാനത്തിന്റെ അവശിഷ്ടങ്ങളും ഫുജൈറ കടല്‍തീരത്ത് നിന്നും ലഭിച്ചു. കാണാതായ ആള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട ഇരുവരും വിദേശ പൗരന്മാരാണെന്നും വ്യോമമന്ത്രാലയം വ്യക്തമാക്കി.
മരിച്ചത് ഫ്‌ളൈറ്റ് ഇന്‍ട്രക്റ്ററാണ്. ട്രെയിനിയായി ഒപ്പമുണ്ടായിരുന്നയാളെയാണ് കാണാതായത്. ഫുജൈറ തീരത്ത് നിന്നാണ് മരിച്ചയാളുടെ മൃതദേഹം ലഭിച്ചത്. ഏവിയേഷന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്. ടേക്ക് ഓഫിന് ശേഷം ഇരുപത് മിനിറ്റിന് ശേഷം റഡാറില്‍ നിന്നും എയര്‍ക്രാഫ്റ്റ് അപ്രത്യക്ഷമായി.
അപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വിവരം ലഭിക്കുന്നതിനനുസരിച്ച് പുറത്തുവരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.