Advertisment

നിയന്ത്രണങ്ങൾ ലംഘിച്ചു; ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

New Update
G

ദുബായ്: ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്. യുഎഇയിൽ പ്രവർത്തിക്കുന്ന ഗാലക്‌സി ഇൻഷുറൻസ് കമ്പനിയുടെ (ഗാലക്‌സി) ലൈസൻസാണ് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) ഇന്ന് റദ്ദാക്കിയത്. നിയന്ത്രണങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് നടപടി.

Advertisment

സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച അധികൃതർ രജിസ്ട്രിയിൽ നിന്ന് ​ഗാലക്സിയുടെ പേര് ഒഴിവാക്കുകയും ചെയ്തു. സ്ഥാപനം അതിന്റെ റെഗുലേറ്ററി നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സെൻട്രൽ ബാങ്ക് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

ഇൻഷുറൻസ് വ്യവസായത്തിൻ്റെയും രാജ്യത്തിൻ്റെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള യുഎഇ നിയമങ്ങളും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും എല്ലാ ഇൻഷുറൻസ് കമ്പനികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശന പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.

Advertisment