Advertisment

ഇമി​ഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഇനി വെറും 7 സെക്കൻഡ് മാത്രം ! സ്മാർട്ട് ഗേറ്റ് സംവിധാനമൊരുക്കി അബുദാബി എയർപോർട്ട്

New Update
Y

ദുബായ്: ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം പൂർത്തിയാക്കാനായി അബുദാബി ഷെയ്ഖ് സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ സ്മാർട്ട് ​ഗേറ്റ് സംവിധാനം ആരംഭിച്ചു. ഇനി മുതൽ അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് സ്വയം ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വെറും 7 സെക്കൻഡ് മാത്രം മതി. നേരത്തെ ഇത് 25 സെക്കൻഡ് വേണ്ടി വന്നിരുന്നു.

Advertisment

സെൽഫ് സർവീസ് ബാഗേജ് ഡെലിവറി, എമിഗ്രേഷൻ സ്മാർട് ഗേറ്റിലും ബോർഡിങ് ഗേറ്റിലും മുഖം തിരിച്ചറിയാനുള്ള സംവിധാനം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം വഴി ടിക്കറ്റ് പരിശോധന, യാത്ര രേഖകളുടെ പരിശോധന തുടങ്ങിയവയെല്ലാം ഒറ്റ പോയിൻ്റിൽ ചെയ്യാൻ സാധിക്കും.

വിമാനത്താവളത്തിനുള്ളിലെ എല്ലാ ബയോമെട്രിക് സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ഇത്തിഹാദ് എയർലൈനുകളാണ് സ്‌മാർട്ട് ഗേറ്റ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

Advertisment