Advertisment

യുഎഇയുടെ അഭിമാന പദ്ധതി ചരിത്രക്കുതിപ്പിനൊരുങ്ങി; എംബിസെഡ്-സാറ്റ് ഉപ​ഗ്രഹത്തിന്റെ വിക്ഷേപണം ഒക്ടോബറിൽ

New Update
H

ദുബായ്: യുഎഇയുടെ അഭിമാന പദ്ധതിയായ എംബിസെഡ് – സാറ്റ് ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. ഉപ​ഗ്രഹത്തിന്റെ പ്രവർത്തന ശേഷിയും പ്രതികൂല സാഹചര്യങ്ങളെ ചെറുക്കാനുള്ള ശേഷിയും പരിശോധിക്കുന്നതിന്റെ ഭാഗമായ പരിസ്ഥിതി പഠനം നടക്കുകയാണെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേയ്സ് സെന്റർ ശാസ്ത്രജ്ഞർ വ്യക്തമാക്കി. പരിശോധനകൾ പൂർത്തിയാക്കി വിക്ഷേപണം ഒക്ടോബർ മാസത്തിലുണ്ടാകുമെന്നാണ് സൂചന.

Advertisment

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി പുരോഗതി എംബിആർഎസ്‌സി ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയത്. പരിസ്ഥിതി പഠനം പൂർത്തിയാകുന്നതോടെ ഉപഗ്രഹം വിക്ഷേപണത്തിന് തയ്യാറാകും. സ്പേയ്സ് എക്സ് റോക്കറ്റിലാണ് എംബിസെഡ്– സാറ്റ് ബഹിരാകാശത്ത് എത്തിക്കുക.

യുഎഇയുടെ അടുത്ത ബഹിരാകാശ സഞ്ചാരികളായ നോറ അൽ മത്റൂഷിയും മുഹമ്മദ് അൽ മുല്ലയും നാസയിൽ പൂർത്തിയാക്കിയ രണ്ടു വർഷത്തെ പരിശീലന പരിപാടിയുടെ വിശദാംശങ്ങളും ഷെയ്ഖ് മുഹമ്മദിനെ അറിയിച്ചു.

 

 

 

Advertisment