Advertisment

ഒഐസിസി റിയാദ് വനിതാവേദി സംഘടിപ്പിച്ച 'ജോയ്ഫുള്‍ ഹാര്‍ട്‌സ് പവര്‍ഫുള്‍ മൈന്‍ഡ്' ശ്രദ്ധേയമായി

ഒഐസിസി റിയാദ് വനിതാ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ജോയ്ഫുള്‍ ഹാര്‍ട്‌സ് പവര്‍ഫുള്‍ മൈന്‍ഡ്' എന്ന പ്രോഗ്രാം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി

New Update
Joyful Hearts Powerful Mind

റിയാദ്: ഒഐസിസി റിയാദ് വനിതാ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ജോയ്ഫുള്‍ ഹാര്‍ട്‌സ് പവര്‍ഫുള്‍ മൈന്‍ഡ്' എന്ന പ്രോഗ്രാം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.

Advertisment

ഒക്‌ടോബർ 26-ന് റിയാദിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന  പരിപാടിയിൽ ഒഐസിസി റിയാദ് വനിതാ വേദി  പ്രസിഡന്റ് മൃദുല വിനീഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സ്മിത മൊഹയുദ്ധീൻ അധ്യക്ഷയായി.

സ്ത്രീകളുടെ  മാനസികാരോഗ്യവും, സ്വയം പരിചരണവും, ബന്ധങ്ങളും, രക്ഷാകർതൃത്വവും ഉൾപ്പെടെ വിവിധ ജീവിത മേഖലകളിൽ സമഗ്ര വളർച്ച കൈവരിക്കുന്നതിനായി വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകളെ ഒരുമിച്ച് കൊണ്ടുവരാൻ സംഘാടകർക്കു സാധിച്ചു.

Joyful Hearts Powerful Mind 1

റിയാദിലെ അറിയപ്പെടുന്ന ലൈഫ് കോച്ചും, തെറാപ്പിസ്റ്റ് പരിശീലകയുമായ സുഷമ ഷാൻ നയിച്ച സംവേദനാത്മക സെഷനിൽ വിലപ്പെട്ട ഉൾക്കാഴ്ചകളും പ്രായോഗിക നുറുങ്ങുകളും ചർച്ചയായി.  

സ്വയം പരിചരണ തന്ത്രങ്ങൾ മുതൽ ബന്ധങ്ങൾ ദൃഢമാക്കുന്നത് വരെ കാര്യങ്ങൾ പങ്കുവെച്ച വേദി എല്ലാവർക്കും ഒരവിസ്മരണീയ അനുഭവമായി.

ഒഐസിസി റിയാദ് വനിതാ വേദി വൈസ് പ്രസിഡന്റ് ജാൻസി പ്രഡിൻ ആമുഖ പ്രഭാഷണം നടത്തി. വനിതാ വേദി സെക്രട്ടറി ശരണ്യ ആഘോഷ് സ്വാഗതവും, വനിതാ വേദി ട്രഷറർ  സൈഫുന്നിസ സിദ്ധീഖ് നന്ദിയും അറിയിച്ചു.

സെക്രട്ടറിമാരായ സിംന നൗഷാദും ശരണ്യ ആഘോഷും പ്രോഗ്രാം കൺവീനർമാരായി പ്രവർത്തിച്ചു. വനിതാ വേദി വൈസ് പ്രസിഡന്റ്‌ ഭൈമി സുബിൻ അവതാരകയായിരുന്നു.

Advertisment