Advertisment

ചരിത്രത്തിലാദ്യം:    റിയാദ്  ഇന്റർനേഷണൽ ഇന്ത്യൻ സ്‌കൂൾ അമരത്ത് മലയാളി വനിത;  പ്രിൻസിപ്പലും  മലയാളി  വനിത;  ഭരണസമിതിയിലെ ആറിൽ നാല് പേരും വനിതകൾ

റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ  ഭരണസമിതി തലപ്പത്ത്  പുതുതായി മലയാളി വനിത നിയമിതയായി

New Update
shahanaz abdujaleel

ജിദ്ദ:   ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ  പ്രവർത്തിക്കുന്ന  റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ  ഭരണസമിതി തലപ്പത്ത്  പുതുതായി മലയാളി വനിത നിയമിതയായി.    

Advertisment

അടുത്ത മൂന്നു വർഷത്തേക്കുള്ള  പുതിയ  ഭരണസമിതിയെ  അംബാസഡർ നാമനിർദേശം ചെയ്തപ്പോഴാണ്  വടക്കൻ പറവൂർ  സ്വദേശിനിയായ  ഷഹനാസ് അബ്ദുൽജലീൽ ഭരണസമിതി അധ്യക്ഷ പദവിയിൽ എത്തിയത്.

എറണാകുളം വടക്കന്‍ പറവൂര്‍ കൈതാരം കോട്ടുവളളി തലക്കാട്ട് ഹൗസില്‍  പരേതനായ  അബ്ദുല്‍ ജലീല്‍ - റസിയ ദമ്പതികളുടെ മകളാണ്  ഷഹനാസ്.   കമ്പ്യൂട്ടർ സയൻസിൽ ബി ടെക്ക് ബിരുദധാരിണിയാണ് അവർ.    ഭർത്താവ്:   കെ എം  സഹില്‍.  മക്കൾ:   ഷിസ ഫാത്തിം, സെഹ്‌രിഷ് ഫാത്തിം.

ഇതോടെ, സ്‌കൂൾ പ്രിൻസിപ്പാളും ഭരണസമിതി തലപ്പത്തും മലയാളി വനിതകൾ ആയി.   നാല് പതിറ്റാണ്ടിലേറെ കാലത്തെ  പാരമ്പര്യമുള്ള റിയാദ് ഇന്ത്യൻ  സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ്  ഒരു വനിത ഭരണസമിതി സാരഥിയായി നിയമിതയാവുന്നത്.      പുതിയ ആറംഗ ഭരണസമിതിയിൽ  നാല് പേരും വനിതകളാണെന്നതും  ശ്രദ്ധേയമായി.

ഷഹനാസ് അബ്ദുൽജലീൽ, സയ്ദ് സഫർ അലി, ഷഹ്‌സിൻ ഇറാം, പ്രഷിൻ അലി, ഡോ. സാജിദ ഹുസ്ന, ഡോ. സുമയ്യ സംഗേർസ്‌കോപ് എന്നിവരടങ്ങുന്ന ആറംഗ ഭരണസമിതിയെയാണ്  ഇന്ത്യൻ അംബാസഡർ  നാമനിർദേശം ചെയ്ത്  നിയമിച്ചത്.     നേരത്തെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയ്ക്കായിരുന്നു  സ്‌കൂളിന്റെ ഭരണ ചുമതല.

മലയാളിയായ മീര റഹ്‌മാൻ ആണ്  നിലവിലെ  സ്കൂൾ പ്രിൻസിപ്പാൾ.

Advertisment