Advertisment

വൈഡ് ബോഡി എ330നിയോ ഉൾപ്പെടെ 160 എയർബസ് വിമാനങ്ങൾക്കുള്ള കരാറിൽ ഫ്ലൈനാസ് ഒപ്പുവച്ചു; ഏഴ് വർഷത്തിനിടെ ഓർഡറുകളുടെ എണ്ണം ഇരട്ടിയിലധികമായി

New Update
G

ജിദ്ദ: സൗദി വിമാനയാത്രാ കമ്പനിയായ ഫ്ലൈനാസ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള വലിയൊരു കരാറിൽ കൂടി എയർബസ് വിമാന നിർമാണ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടു. വലിയ ബോഡി തരം വിമാനങ്ങൾ ഉൾപ്പെടെ മൊത്തം 160 എയർബസ് വിമാനങ്ങളാണ് പുതിയ കരാർ പ്രകാരം ഫ്ലൈനാസ് ഉടമസ്ഥതയിൽ അധികമായി എത്തുക.  

Advertisment

പുതിയ കരാർ അനുസരിച്ചു ലഭിക്കുന്ന വിമാനങ്ങളിൽ 30 എണ്ണം വലിയ ബോഡി വിമാനങ്ങളാണ്. ഇതിൽ 15 എണ്ണം എ330നിയോ ഇനം വിമാനങ്ങളുമാണ്. മറ്റു 130 എണ്ണം വിവിധങ്ങളായ A320 ഇനം വിമാനങ്ങളുമാണ്. 2027 മുതൽ ഫ്ലൈനാസിന് വിമാനങ്ങൾ കൈമാറിത്തുടങ്ങും.

ഇതോടെ ഏഴു വർഷങ്ങൾക്കിടയിൽ ഫ്ലൈനാസ് വാങ്ങുന്ന എയർബസ് വിമാനങ്ങളുടെ മൊത്തം എണ്ണം ഇരട്ടിയിലധികമായി (മൊത്തം 280 വിമാനങ്ങൾ). 2016 ൽ 120 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഫ്ലൈനാസ് ഏർപ്പെട്ടിരുന്നു. മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ വിമാന കരാറുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഫ്ലൈ നാസ് കരാർ.

ഈ മാസം 22 മുതൽ 26 വരെ ലണ്ടനിലെ വിഖ്യാതമായ ഫാർൺബറോ വിമാന മേളയിൽ വെച്ചാണ് ഫ്ലൈനാസ് - എയർബസ് കരാറിൽ ഒപ്പുവെച്ചത്. സൗദി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽ അസീസ് അൽദുവൈലെജ്, ഫ്ലൈനാസ് ഡയറക്ടർ ബോർഡ് ചെയർമാൻ ആയിദ് അൽജയീദ്, എയർബസ് കൊമേഴ്‌സ്യൽ എയർക്രാഫ്റ്റ് സി ഇ ഒ ക്രിസ്റ്റ്യൻ ഷെറർ എന്നിവരുടെ സാന്നിധ്യത്തിൽ ഫ്‌ലൈനാസിൻ്റെ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ ബന്ദർ അൽ മുഹന്നയും എയർബസിലെ വാണിജ്യ ഇടപാടുകളുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റുമായ പോൾ മൈജേഴ്‌സും ആണ് കരാറിൽ ഒപ്പിട്ടത്.

2007ൽ സ്ഥാപിതമായതിനുശേഷം ഇത് വരെയായി 78 ദശലക്ഷത്തിലധികം യാത്രക്കാരെയാണ് ഫ്ലൈനാസ് വഹിച്ചത്. നിലവിൽ 70 ലധികം ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നുണ്ട് ഫ്ലൈനാസ് സർവീസുകൾ.

സിവിൽ വ്യോമയാനത്തിൽ വിഷൻ 2030 വിഭാവനം ചെയ്യുന്ന അഭിവൃദ്ധിയും ബിസിനസ് കുതിപ്പും സാക്ഷാത്കരിക്കുന്നതിന് അനുഗുണമാണ് ഫ്ലൈനാസിന്റെ പ്രകടനം. ഈ നീക്കങ്ങൾക്ക് പുതിയ ഫ്‌ളീറ്റ് കരുത്ത് പകരും.

Advertisment