Advertisment

ഹജ്ജ് വളണ്ടിയർമാരെ ആദരിച്ച് കിഴുപറമ്പ് കെ എം സി സി

New Update
G

ജിദ്ദ: ഈ വർഷത്തെ വിശുദ്ധ ഹജ്ജിൽ തീർത്ഥാടകർക്ക് സേവനം ചെയ്ത കിഴുപറമ്പ് കെ എം സി സി വളന്റിയർരെ ആദരിച്ചു. ഏറനാട് മണ്ഡലം - കിഴുപറമ്പ് പഞ്ചയാത്തിൽ നിന്ന് ഈ വർഷത്തെ ഹജ്ജ് സേവനത്തിന് പോയ കെ എം സി സി വളന്റിയർമാർക്ക് ജിദ്ദ കിഴുപറമ്പ് പഞ്ചായത്ത് കെ എം സി സി മൊമെന്റോ നൽകി ആദരിച്ചു

Advertisment

പരിപാടി ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് ഉൽഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മുഖ്യ പ്രഭാഷണം നടത്തി, ചെയര്മാന് കെ കെ മുഹമ്മദ്, വൈസ് പ്രസിഡന്റ് സൈതലവി പുളിയങ്കോട്, ഏറനാട് മണ്ഡലം ഭാരവാഹികളായ സുൽഫീക്കർ ഒതായി, മൊഇദീൻകുട്ടി കാവനൂർ എന്നിവർ സംസാരിച്ചു. കിഴുപറമ്പ് പഞ്ചയാത്ത് കെ എം സി പ്രസിഡന്റ് അലി പത്തനാപുറം അദ്യക്ഷത വഹിച്ചു.

പഞ്ചയത്തിൽ നിന്ന് മണ്ഡലത്തിലേക്ക് തിരഞ്ഞെടുത്ത ഏറനാട് മണ്ഡലം രക്ഷാധികാരി, എം കെ അഷ്‌റഫ്, മറ്റു ഭാരവാഹികളായ അലി പത്തനാപുറം, സലിം കൂറുമാടൻ, എന്നിവരെയും പരിപാടിയുടെ ഭാഗമായി ഷാൾ അണിയിച്ചു ആദരിച്ചു, പഞ്ചയത്തിലെ യുവ സംരംഭകനായ സർജാസ് തയ്യിലെനെയും നാട്ടിൽ നിന്ന് ഉംറക്ക് വന്നിട്ടുള്ള ജബ്ബാർ വലിയക്കുന്ന് എന്നിവരെയും ആദരിച്ചു.

ഗാന സന്ധ്യയും അരങ്ങേറി. കെ എം സി സി കിഴുപറമ്പ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫസൽ റഹ്‌മാൻ കുനിയിൽ സ്വാഗതം പറഞ്ഞു, ശഫീക്ക് കീഴ്പ്പറമ്പ് നന്ദി പറഞ്ഞു, എം പി സമദ്, എം ടി സഹീർ എന്നിവർ നേത്രത്വം നൽകി.

Advertisment