Advertisment

മക്കയിൽ മരണപ്പെട്ട മണിപ്പൂർ ഹാജിയുടെ മൃതദേഹം ഖബറടക്കി

New Update
G

മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് ഗവൺമെന്റ് കോട്ടയിൽ എത്തി ഹജ്ജ് കഴിഞ്ഞ ശേഷം മക്കയിൽ മരണപ്പെട്ട മണിപ്പൂർ ജിരിബാമിലെ ബാബുപാര സ്വദേശി ഹാജി മുഹമ്മദ് അബ്ദുറബ്ബ് (57) (Joynul Haque Borolaskar) എന്നവരുടെ ജനാസ വിശുദ്ധ ഹറം ശരീഫിലെ മയ്യിത്ത് നിസ്കാര ശേഷം ഐ സി എഫ് പ്രവർത്തകരുടെ സാനിധ്യത്തിൽ ഖബ്റടക്കി.

Advertisment

ഹജ്ജ് കഴിഞ്ഞു തൊട്ടുടനെയുള്ള വെള്ളിയാഴ്ച വീട്ടിലേക്ക് വിളിച്ചു സംസാരിച്ചിരുന്നെങ്കിലും പിന്നീട് യാതൊരു വിവരവും ഇല്ലാത്തതിനാൽ നാട്ടിൽ നിന്ന് പശ്ചിമ ബംഗാൾ ത്വയ്ബ ഗാർഡൻ മേധാവി സുഹൈറുദ്ദീൻ നൂറാനിയുടെ സഹായത്തോടെ മരുമകനും മണിപ്പൂർ സ്റ്റേറ്റ് എസ് എസ് എഫ് മുൻ പ്രസിഡന്റ് കൂടിയായ ജാവേദ് ഉസ്മാനി ഐ സി എഫ് നേതൃത്വവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മക്കയിൽ ഐ സി എഫ് തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.

പിന്നീട് മരണപ്പെട്ടതായി വിവരം ലഭിക്കുകയും മക്കയിലെ ശീഷ ഹോസ്പിറ്റലിൽ ഐ സി എഫ് മയ്യിത്ത് കണ്ടെത്തുകയുമായിരുന്നു.

ഭാര്യ അൻവറാ ബീഗവും, രണ്ടു ആൺ മക്കളും ഒരു പെൺ കുട്ടിയും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

മരണാനന്തര കർമ്മങ്ങൾക്കും മറ്റും ഐ സി എഫ് ഭാരവാഹികളായ ഹുസൈൻ ഹാജി കൊടിഞ്ഞി, റഷീദ് അസ്ഹരി, ശംസുദ്ധീൻ അഹ്സനി, ജമാൽ കക്കാട്, ഷാഫി ബാഖവി, സുഹൈർ കോതമംഗലം, അലി കുട്ടി പുളിയക്കോട്, അബൂബക്കർ മിസ്ബാഹി നേതൃത്വം നൽകി.

Advertisment