Advertisment

ചന്ദ്രപ്പിറവി ദൃശ്യമായില്ല; സൗദിയിലും മറ്റും ഈദുൽ ഫിത്വർ ബുധനാഴ്ച

ഇതോടെ,  വൃതം, ഈദ്, ഹജ്ജ് എന്നിവയുടെ നിർണയം കണക്കു കൂട്ടലുകൾ എന്നതിലുപരി ചന്ദ്രപ്പിറവിയുടെ ദർശനം അടിസ്ഥാനമാക്കിയാണെന്നു  സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവർത്തിച്ചു

New Update
eid

ജിദ്ദ:    തിങ്കളാഴ്ച ചന്ദ്രപ്പിറവി ദൃശ്യമാവാതിരുന്നതിനെ തുടർന്ന് ചൊവാഴ്ച കൂടി വൃതം അനുഷ്ഠിച്ചശേഷം 10  ഏപ്രിൽ  2024  ബുധനാഴ്ചയായിരിക്കും ഈദുൽ ഫിത്വർ  എന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഏതാനും  അറബ് - മുസ്ലിം രാജ്യങ്ങൾ പ്രഖ്യാപിച്ചു.

Advertisment

  സൗദിയിൽ സുപ്രീം ജുഡിഷ്യറിയാണ് പ്രഖ്യാപനം നടത്തിയത്.  ഇതോടെ,  വൃതം, ഈദ്, ഹജ്ജ് എന്നിവയുടെ നിർണയം കണക്കു കൂട്ടലുകൾ എന്നതിലുപരി ചന്ദ്രപ്പിറവിയുടെ ദർശനം അടിസ്ഥാനമാക്കിയാണെന്നു  സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവർത്തിച്ചു..

യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളും ചൊവാഴ്ച കൂടി  നോമ്പെടുത്ത ശേഷം  ബുധനാഴ്ചയായിരിക്കും  പെരുന്നാൾ ആചരിക്കുക.    ഈജിപ്ത്,  ഫലസ്തീൻ എന്നിവിടങ്ങളിലെ മതകാര്യ അധികൃതരും  ബുധനാഴ്ച പെരുന്നാളായി ഉറപ്പിച്ചു.  ഇറാനിൽ ആത്മീയ നേതാവ് അലി ഖാമനഇയുടെ ഓഫീസ്  പ്രഖ്യാപിച്ചതനുസരിച്ചും  ബുധനാഴ്ചയാണ്  ഈ വർഷത്തെ ഈദുൽ ഫിത്വർ.

ആസ്ട്രേലിയയിലെ  പെരുന്നാൾ ബുധനാഴ്ചയാണെന്ന്  അവിടുത്തെ മജ്‌ലിസുൽ ഇഫ്‌താ  അറിയിച്ചു.

Advertisment