Advertisment

മക്കാ പ്രവിശ്യയിലെ ചെങ്കടലിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തി

New Update
G

മക്ക: മക്ക പ്രവിശ്യയിലെ അൽലൈത്ത് ഗവർണറേറ്റിൽ നിന്ന് 161 കിലോമീറ്റർ പടിഞ്ഞാറ് ചെങ്കടലിൻ്റെ മധ്യഭാഗത്ത് ഭൂചലനം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12:09 ന് ഉണ്ടായ ഭൂചലനത്തിന്റെ ശക്തി റിക്ടർ സ്കെയിലിൽ 4.7 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും സർവേ റിപ്പോർട്ട് തുടർന്നു.   

Advertisment

കടലിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഏകദേശം 10.4 കിലോമീറ്റർ ആഴത്തിലായിരുന്നു. ചെങ്കടൽ മേഖലയിലെ രണ്ടു പ്രദേശങ്ങളിൽ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേയും ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  

ആദ്യത്തെ ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 4.7 ഉണ്ടായിരുന്നു, ഇത് സുഡാനിലെ വടക്കു കിഴക്കുള്ള ടോക്കർ നഗരത്തിൽ നിന്ന് 197 കിലോമീറ്റർ അകലെയാണ് ഉണ്ടായത്. രണ്ടാമത്തെ ചലനം അതെ സ്ഥലത്ത് നിന്ന് ഏകദേശം 174 കിലോമീറ്റർ അകലെയുമാണ്. അതിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 4.2 ഉം ആയിരുന്നു.

 

Advertisment