Advertisment

ഒഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജോയ് പോൾ കാച്ചപ്പിള്ളിക്ക് യാത്രയയപ്പ് നൽകി

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
farewell given to joy paul

ദോഹ: ഒഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജോയ് പോൾ കാച്ചപ്പിള്ളിക്ക് യാത്രയയപ്പ് നൽകി. ദോഹയിലെ പ്രമുഖ ഹോട്ടലിൽ നടന്ന യാത്രയയപ്പ് സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉൽഘാടനം ചെയ്തു.

Advertisment

ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോയ് പോൾ ഒഐസിസി ഇൻകാസ് എറണാകുളം ജില്ലാകമ്മിറ്റി ഭാരവാഹിയായും, സെൻട്രൽ കമ്മിറ്റി ഭാരവാഹിയായും സജീവമായി പ്രവർത്തിച്ചിരുന്നു. 

നാടും വീടും വിട്ട് ജോലിചെയ്യുവാൻ എത്തിച്ചേർന്ന മലയാളികൾ ജോലി തിരക്കിനിടയിലും സമ്മർദ്ദങ്ങൾക്കിടയിലും തന്റെ പ്രസ്ഥാനത്തോടുള്ള കൂറും സ്നേഹവും നിസ്വാർത്ഥമായി പ്രകടിപ്പിക്കാനും അതിനുവേണ്ടി പ്രവർത്തിക്കാനും തയ്യാറാവുന്നത് വലിയ ത്യാഗമാണ്. 

പ്രതിസന്ധികളിലും പ്രശ്നങ്ങളിലും പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്തു പിടിച്ച ജോയ് പോൾ മറ്റു പ്രവർത്തകർക്കും, നാട്ടിലുള്ള പ്രവർത്തകർക്കും മാതൃകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. 

ഔദ്യോഗീക ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജോയ് പോളിന് എല്ലാവിധ ആശംസകളും മാത്യു കുഴൽനാടൻ എംഎൽഎ നേർന്നു. 

ഖത്തറിൽ എത്തിച്ചേർന്ന നാൾമുതൽ തന്റെ പ്രസ്ഥാനത്തോട് ചേർന്ന് നിന്ന് പ്രവർത്തിക്കാനും സഹപ്രവർത്തകരോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും, കലാ കായിക സാംസ്കാരീക പ്രവർത്തനങ്ങളിലും ഭാഗഭാക്കാകാൻ കഴിഞ്ഞതും വളരെ ഭാഗ്യമായ് കരുതുന്നു എന്ന് ജോയ് പോൾ തന്റെ നന്ദി പ്രസംഗത്തിൽ പറഞ്ഞു. 

തുടർന്നും തന്റെ ആത്മാർത്ഥമായ സഹകരണവും, പ്രവർത്തനങ്ങളുമുണ്ടാകുമെന്നും ജോയ് പോൾ മറുപടി പ്രസംഗത്തിൽ പറഞ്ഞു. 

ഒഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ സ്നേഹോപകാരം മാത്യു കുഴൽനാടൻ ജോയ്പോളിന് കൈമാറി. യാത്രയയപ്പ് സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അൻവർ സാദത്ത് അദ്ധ്യക്ഷം വഹിച്ചു. 

ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ സ്വാഗതവും ജോർജ്ജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു. യൂത്ത് വിംഗ് പ്രസിഡൻ് നദീം മാനർ, ജന:സെക്രട്ടറി മനോജ് കൂടൽ, നാസർ വടക്കേക്കാട്, ഷംസുദീൻ ഇസ്മയിൽ, സെൻട്രൽ കമ്മറ്റി ഭാരവാഹികൾ, ജില്ലാപ്രസിഡൻറുമാർ, ജന:സെക്രട്ടറിമാർ എന്നിവർ ആംശംസകൾ അറിയിച്ചു.

Advertisment