Advertisment

അന്തര്‍ദേശീയ ഗ്രീന്‍ എന്‍ജി കോണ്‍ഫറന്‍സ് എംഇഎസ് ഇന്ത്യന്‍ സ്കൂളില്‍ നടത്തി

സ്കൂൾ കുട്ടികളുടെ സയൻസ് എക്സിബിഷൻ, സയൻസ് ക്വിസ് പ്രോഗ്രാം, Eng സർക്കാർ മെമ്മോറിയൽ സിമ്പോസിയം എന്നിവ നടത്തുകയുണ്ടായി. കോൺഫറൻസ് ൽ 10 ഓളം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. 

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
qatar funcc

ഖത്തര്‍: അന്തർദേശീയ ഗ്രീൻ എനർജി കോൺഫറൻസ് ശ്രദ്ധേയമായി. ഇന്ത്യൻ സൊസൈറ്റി ഓഫ് എഡ്യൂക്കേഷൻ (ഐഎസ്‌ടിഇ) ഫെഡറേഷൻ ഓഫ് ഗ്ലോബൽ എഞ്ചിനീർസ് (എഫ്‍ജിഇ) ഇന്സ്ടിട്യൂഷൻ ഓഫ് എഞ്ചിനീർസ് (ഐഇഐ) യും സംയുക്തമായി എംഇഎസ് ഇന്ത്യൻ സ്കൂളില്‍ വെച്ച് ഗ്രീൻ എനർജി കോൺഫറൻസ് സമുചിതമായി നടത്തുകയുണ്ടായി. 

Advertisment

സ്കൂൾ കുട്ടികളുടെ സയൻസ് എക്സിബിഷൻ, സയൻസ് ക്വിസ് പ്രോഗ്രാം, Eng സർക്കാർ മെമ്മോറിയൽ സിമ്പോസിയം എന്നിവ നടത്തുകയുണ്ടായി. കോൺഫറൻസ് ൽ 10 ഓളം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. 

ഘാന അംബാസിഡർ മുഹമ്മദ് ഇസ്മാലിയ, ബംഗ്ലാദേശ് അംബാസിഡർ നസ്‌റുൽ ഇസ്ലാം, നേപ്പാൾ അംബാസിഡർ നരേഷ് ബിക്രം, ശ്രീലങ്കൻ അംബാസിഡർ മൊഹിയുദീൻ തുടങ്ങിയ അംബാസിഡർ മാരും ഇന്ത്യൻ എംബസ്സിയുടെ ഡെപ്യൂട്ടി ചീഫ് മിഷൻ സന്ദീപ് കുമാർ, ഖത്തർ യൂണിവേഴ്സിറ്റി ഹെഡ് ഓഫ് എംഐഇ സഊദ്, ലിവർപൂൾ യൂണിവേഴ്സിറ്റി യിലെ ഡീന്‍ റാഫേൽ അൽ മുഫ്തി, കഹ്‌റാമ തർഷീദ്  ഡയറക്ടർ റഷീദ് അൽ റഹിമി, വിവിധ പെട്രോകെമിക്കല്‍ കമ്പനികളിലെ സാലിഹ അൽ കുബൈസി, അബ്ദുല്ല അൽ ഹാജിരി, ഖാലിദ് അൽ ഫഖ്‌റൂ തുടങ്ങിയവർ പങ്കെടുത്തു. 

ഇതിന്റെ ഭാഗമായി ഇന്ത്യൻ എഡ്യൂക്കേഷൻ പ്രതിനിധികൾ 7 പേര്‍ ന്യൂ ഡൽഹിയിൽ നിന്നും ഖത്തർ സന്ദർശിക്കുകയുണ്ടായി. യോഗത്തിൽ എഫ്‍ജിഇ പ്രസിഡന്റ് അഹ്‌മദ്‌ ജാസ്സിം അൽ ജോലോ, ഐഎസ്ടിഇ പ്രസിഡന്റ് പ്രതാപ് സിംഗ് ദേശായി, ഡോ. എസ്എം അലി, ഐഇഐ ചെയര്‍മാന്‍ സാലിഹുദീൻ,  ഹനീഫുദീൻ, എങ്ങിനീർസ് ഓസ്ട്രേലിയ തുടങ്ങിയവർ പ്രസംഗിച്ചു. 

മിനിസ്ട്രി ഓഫ് പ്രോജെക്ടസ് മാനേജർ സാലേഹ് മുഹമ്മദ് അൽ ബാഖിർ, യുഎസ്എയിലെ ഫൗണ്ടർ  ഇൻസ്റ്റിറ്റ്യൂട്ട്, ഡയറക്ടർ കെയ്റ്റിയും പങ്കെടുത്തു.
സെക്രട്ടറി ആൻഡ് ഡയറക്ടർ ജനറൽ എഫ്ജിഇ, അബ്ദുൽ സത്താർ, മുഖ്യ കൺവീനർ ആയി പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തു. പ്രൊഫ. മന്മഥൻ, എംഇഎസ് സ്കൂൾ ഓഫ് ക്യാമ്പസ് ഹെഡ് പരിപാടികൾ നിയന്ത്രിച്ചു. 

സബീന എംകെ ക്വിസ് പ്രോഗ്രാം നടത്തുകയുണ്ടായി. ഈ കോൺഫറൻസിൽ വെച്ച് ഐഎസ്ടിഇയും എഫ്ജിഇയും യോജിച്ചു പ്രവർത്തിക്കാൻ ഉള്ള എംഒയു ഒപ്പിട്ടു.

qatar
Advertisment