Advertisment

യുഎഇ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നു; ഇനി കടുത്ത നടപടികള്‍

New Update
mk
ദുബായ്: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ കാലാവധി ഒക്ടോബര്‍ 31 വരെ മാത്രം. കാലാവധി നീട്ടില്ലെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അധികൃതര്‍ അറിയിച്ചു.

അവീര്‍ കേന്ദ്രത്തില്‍ മാത്രം നടത്തിവന്നിരുന്ന ബയോമെട്രിക് സ്കാനിംഗ് അടക്കമുള്ള സേവനങ്ങള്‍ ആമര്‍ സെന്‍ററുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതോടെ അവീറിലെ മുഴുവന്‍ പൊതുമാപ്പ് സേവനങ്ങളും ആമര്‍ സെന്‍ററുകളിലും ലഭ്യമാവും. ഔട്ട് പാസിന്‍റെ കാലാവധി 14 ദിവസമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 14 ദിവസത്തിന് ശേഷം അത് നീട്ടാന്‍ സാധിക്കില്ലെന്നും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

പൊതുമാപ്പ് കാലാവധിക്കു ശേഷം അനധികൃത കുടിയേറ്റക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് കനത്ത പിഴ ചുമത്താനാണ് തീരുമാനം. തൊഴിലാളികള്‍ക്കെതിരേ നാടുകടത്തല്‍ അടക്കമുള്ള നടപടികളുണ്ടാകും. പിന്നീട് യുഎഇയില്‍ പ്രവേശിക്കാനും സാധിക്കില്ല. അതേസമയം, പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് നാടുകളിലേക്കു മടങ്ങിയവര്‍ക്ക് ഏതു വിസയിലും തിരിച്ചുവരാന്‍ അനുമതിയുണ്ടാകും.
Advertisment