Advertisment

ഒമാന്‍ തീരത്ത് മറിഞ്ഞ എണ്ണക്കപ്പലില്‍ നിന്ന് ജീവനക്കാരെ ഇന്ത്യൻ നാവികസേന രക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അപകടത്തിൽ ഒരാൾ മരിച്ചു

അഞ്ച് ഇന്ത്യാക്കാരെയും രണ്ട് ശ്രീലങ്കക്കാരെയുമാണ് ഇനി കണ്ടെത്താനുള്ളത്. കപ്പൽ മുങ്ങി ഇന്ത്യക്കാർ അടക്കമുള്ളവരെ കാണായത് കഴിഞ്ഞ ദിവസമാണ്. ഒമാൻ തീരത്തിനടുത്ത് മുങ്ങിയ കപ്പലിൽ 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്.

author-image
ഗള്‍ഫ് ഡസ്ക്
New Update
oil tanker Untitledag

മസ്ക്കറ്റ്: ഒമാന്‍ തീരത്ത് മറിഞ്ഞ എണ്ണക്കപ്പലില്‍ നിന്ന് കാണാതായവരെ ഇന്ത്യൻ നാവികസേന രക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലിൽ നിന്ന് ഒൻപത് പേരെയാണ് രക്ഷപെടുത്തിയത്.

Advertisment

എട്ട് ഇന്ത്യക്കാരും ഒരു ശ്രീലങ്കന്‍ പൗരനെയുമാണ് കണ്ടെത്തിയത്. അപകടത്തിൽ ഒരാൾ മരിച്ചു. കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഐഎന്‍എസ് തേജ് ആണ് രക്ഷാപ്രവർത്തനം നടത്തിയത്.

അഞ്ച് ഇന്ത്യാക്കാരെയും രണ്ട് ശ്രീലങ്കക്കാരെയുമാണ് ഇനി കണ്ടെത്താനുള്ളത്. കപ്പൽ മുങ്ങി ഇന്ത്യക്കാർ അടക്കമുള്ളവരെ കാണായത് കഴിഞ്ഞ ദിവസമാണ്. ഒമാൻ തീരത്തിനടുത്ത് മുങ്ങിയ കപ്പലിൽ 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്.

തിരച്ചിൽ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി സെൻ്റർ അറിയിച്ചു. ദുഖ് ഹം തുറമുഖത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് പ്രെസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണ കപ്പൽ മുങ്ങിയത്.

Advertisment