ജിദ്ദ: 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന് സൗദി ചാപ്റ്ററിന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.
മലയാളം മിഷന് സൗദി ചാപ്റ്ററിനു കീഴില്‍ ജിദ്ദ, റിയാദ്, ദമാം, ജിസാന്‍, തബൂക്ക്, അല്‍ഖസിം, അബഹ എന്നീ മേഖലകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
മലയാളം മിഷൻ സൗദി ചാപ്റ്റർ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
താഹ കൊല്ലേത്ത് (ചെയര്മാന്), പ്രദീപ് കൊട്ടിയം (പ്രസിഡന്റ്), ജോമോന് സ്റ്റീഫന്‍ (സെക്രട്ടറി), ഷിബു തിരുവനന്തപുരം (കണ്‍വീനര്‍), മാത്യു തോമസ് നെല്ലുവേലില്‍ (വൈസ് പ്രസിഡന്റ്), ഷാഹിദ ഷാനവാസ് (ജോയിന്റ് സെക്രട്ടറി) അനുജ രാജേഷ്, വി.കെ.ഷഹീബ, പി.കെ.ജുനൈസ്, ഡോ.രമേശ് മൂച്ചിക്കല്‍, ഷാനവാസ് കളത്തില്‍, ഉബൈസ് മുസ്തഫ, കെ.ഉണ്ണിക്കൃഷ്ണന് (മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍), നന്ദിനി മോഹന്‍, സീബ കൂവോട്, റഫീഖ് പത്തനാപുരം, രാജേഷ് കറ്റിട്ട, സുനില്‍ സുകുമാരന്‍ എന്നിവരടങ്ങിയ ചാപ്റ്റര്‍ പ്രവര്‍ത്തക സമിതിയെയും 56 അംഗ ജനറല്‍ കൗണ്‍സിലിനെയും യോഗം തെരഞ്ഞെടുത്തു.
ഷാഹിദ ഷാനവാസ് (ചെയര്‍പേഴ്സണ്‍), ഡോ.രമേശ് മൂച്ചിക്കല്‍ (വൈസ് ചെയര്മാന്) എന്നിവരാണ് ചാപ്റ്റര്‍ അക്കാദമിക് വിദഗ്ധ സമിതിയുടെ ഭാരവാഹികള്‍.
മലയാളം മിഷന് സൗദി ചാപ്റ്ററിന്റെ 2024 ലെ വിവിധ സാഹിത്യ-സാംസ്കാരിക-ഭാഷാ പ്രവര്‍ത്തന പരിപാടികള്‍ക്ക് ജനറല്‍ കൗണ്‍സില്‍ യോഗം രൂപം നല്കി.
പുതിയ ചാപ്റ്റര്‍ ഭാരവാഹികളെയും പ്രവര്‍ത്തക സമിതിയെയും ജനറല്‍ കൗണ്‍സിലിനെയും അംഗീകരിച്ചുകൊണ്ട് മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കട കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചു.
പ്രവാസി മലയാളി കുട്ടികള്‍ക്കുള്ള സൗജന്യ മാതൃഭാഷാ പഠനത്തിന്റെ പ്രാഥമിക കോഴ്സായ കണിക്കൊന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് ഇപ്പോള്‍ സൗദിയിലെ വിവിധ മേഖലകളില്‍ നടത്തിവരുന്നത്.
മലയാളം മിഷന് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാകുന്നതിനായി സൗദിയിലെ എല്ലാ പ്രവിശ്യകളിലും മുഴുവന്‍ പ്രവാസി സംഘടകളുടെയും പങ്കാളിത്തത്തോടെ മേഖലാ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും വിപുലമായ സാഹിത്യ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
മലയാളം മിഷന് ഭാഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ താല്പര്യമുള്ള പ്രവാസികളും സംഘടനകളും 0500942167, 0509244982, 0508716292 എന്നീ നമ്പറുകളിലോ mmissionksa@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് പ്രദീപ് കൊട്ടിയം അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ സെക്രട്ടറി താഹ കൊല്ലേത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കണ്‍വീനര്‍ ഷിബു തിരുവനന്തപുരം, നന്ദിനി മോഹന്‍, ഷാഹിദ ഷാനവാസ്, റഫീഖ് പത്തനാപുരം, സീബ കൂവോട്, അനുജ രാജേഷ്, സാജിദ ടി.ആര്, നിഖില സമീര്‍, പ്രിയ വിനോദ്, വി.കെ.ഷഹീബ, ഡോ.രമേശ് മൂച്ചിക്കല്‍, ഷാനവാസ് കളത്തില്‍, മാത്യു തോമസ് നെല്ലുവേലില്‍ എന്നിവര്‍ സംസാരിച്ചു.