Advertisment

ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാനും വിപുലീകരിക്കാനുമുള്ള ചര്‍ച്ചകളുമായി കുവൈത്തും ഇന്ത്യയും

അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി (ഏഷ്യ) അംബാസഡര്‍ സമീഹ് എസ്സാ ജോഹര്‍ ഹയാത്തും ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറി (ഗള്‍ഫ്) അസീം മഹാജനും സഹ അധ്യക്ഷനായിരുന്നു.

New Update
kuwinUntitledga

കുവൈത്ത്: ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കുവൈത്തും ഇന്ത്യയും. കുവൈത്തില്‍ നടന്ന ഫോറിന്‍ ഓഫീസ് കണ്‍സള്‍ട്ടേഷന്റെ ആറാമത്തെ റൗണ്ടില്‍ വിവിധ മേഖലകളിലെ സഹകരണത്തെ കുറിച്ച് രാജ്യങ്ങള്‍ ചര്‍ച്ച നടത്തി.

Advertisment

അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി (ഏഷ്യ) അംബാസഡര്‍ സമീഹ് എസ്സാ ജോഹര്‍ ഹയാത്തും ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറി (ഗള്‍ഫ്) അസീം മഹാജനും സഹ അധ്യക്ഷനായിരുന്നു.

ശക്തമായ ഉഭയകക്ഷി ബന്ധങ്ങളില്‍ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചു. രാഷ്ട്രീയ ബന്ധങ്ങള്‍, പതിവ് ഉന്നതതല വിനിമയങ്ങള്‍, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആരോഗ്യം, സംസ്‌കാരം, ജനങ്ങളുമായുള്ള ബന്ധങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഇരുപക്ഷവും ധാരണയായി.

Advertisment