Advertisment

ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കാൻ ജിദ്ദ ടവർ; 1000 മീറ്റർ ഉയരത്തിൽ പണിയുന്ന ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോ​ഗമിക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update
51b0882d-b02e-42f7-a0e1-064f3bd804fa

ജിദ്ദ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ആവാൻ പോകുന്ന സൗദി ജിദ്ദ ടവറിന്റെ പണി പുരോ​ഗമിക്കുന്നു. ഇതിന്റെ ഉയരത്തെ സംബന്ധിച്ചു പൂർണ വിവരം പുറത്ത് വിട്ടിട്ടില്ല എങ്കിലും 1000 മീറ്റർ ഉണ്ടാവും എന്ന്  നിർമ്മാതാക്കളുടെ കണക്ക്.നിലവിലെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബർജ് ഖലീഫ ടവറിന് 828 മീറ്ററാണ് ഉയരം. ദുബായ് ബർജ് ഖലീഫ ഡിസൈൻ ചെയ്ത  അമേരിക്കൻ ആർക്കിടെക്ക് അദ്രിൻ ഡി സ്മിത്ത് തന്നെയാണ് ജിദ്ദ ടവർ ഡിസൈൻ ചെയ്തത്. 

Advertisment

ദുബായ് ബർജ് ഖലീഫ ടവർ പോലെ തന്നെയാവും ജിദ്ദ ടവറിൽ എങ്കിലും... മറ്റു ലോക അത്ഭുതങ്ങൾ കൂടി അതിൽ ഉണ്ടാവും എന്ന് നിർമ്മാതാക്കൾ Hj}D}G. എത്ര ഫ്ലോറുകൾ പണിയും എന്നതും ക്ലാരിഫിക്കേഷൻ ഇല്ല. ബിൻ ലാദിന് ഗ്രൂപ്പ് ആയിരുന്നു പണി തുടക്കം. 2017 ൽ ഉണ്ടായ ചില ആഭ്യന്തര പ്രശ്നങ്ങൾ, അബുബക്കർ ബിൻ ലാദിന്റെ അറസ്റ്റ്, സാമ്പത്തിക ഞെരുക്കം,  തൊഴിലാളി പ്രശ്നം, കാരണം പണി നിർത്തി.  5 വർഷങ്ങൾക്ക് ശേഷം 2023 ൽ പുതിയ കൊണ്ട്രാക്റ്റിങ് കമ്പനി ഏറ്റെടുത്തു. ഇപ്പോൾ കിങ്ഡം ഹോൾഡിങ് പ്രോപ്പർട്ടിയാണ് നിർമ്മാണം ഏറ്റെടുത്തത്. 4.45 ബില്യൻ റിയാൽ അഥവാ 1.23 ബില്യൻ US ഡോളർ മൊത്തം ചിലവ്. 

280 ളം മീറ്റർ നിർമ്മാണം നടന്നു. ദിവസേന ആയിരക്കണക്കിന് തൊഴിലാളികൾ, നൂറുകണക്കിന് എഞ്ചിനീയർമാർ, 24 മണിക്കൂറും പണി തുടരുന്നു. 2029 ൽ പണി പൂർത്തിയായി  ലോകത്തിനു തുറന്നു കൊടുക്കും. 

ലോകത്തിന്റെ കലാ സാംസ്കാരിക, ബിസിനസ്, സ്പോർട്സ്, കേന്ദ്രമാക്കി ജിദ്ദ ടവർ ഏരിയ മാറ്റിയെടുക്കും എന്ന് കിരീടവകാശി നേരത്തെ പറഞ്ഞിരുന്നു. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലും ലഭിക്കും. ജിദ്ദ ബലദ് സിറ്റിക്ക് സമീപം ചെങ്കടലിനു സമാന്തരമായി  നിൽക്കുന്ന  ഭാഗത്താണ് ജിദ്ദ ടവറും, പരിസരത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന  മറ്റു വമ്പൻ അമ്യൂസ്മെന്റ് പാർക്കും പദ്ധതികളും എക്കണോമിക് സിറ്റിയും എല്ലാം ഒരുങ്ങുന്നത്.. നൂറുകണക്കിന് കമ്പനികൾ  ആയിരക്കണക്കിന് നിർമ്മാണ തൊഴിലാളികൾ, എൻജിനീയർമാർ ആർക്കിടെക്ട്കൾ ഇവർ രാപ്പകൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. പദ്ധതിയെ ബന്ധിപ്പിച്ചു കൊണ്ട് നിരവധി പാലങ്ങളും റോഡുകളും ടണലുകളും ഉണ്ടാകും. ലോകത്തിനുമുന്നിൽ സൗദി അറേബ്യയുടെ ഒരു പ്രസ്റ്റീജ് സിമ്പൽ ആയി ഇത് അറിയപ്പെടും. 

Advertisment