കുവെറ്റ്: കുവെറ്റ് സെന്റ് തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം ജൂൺ 07 വെള്ളിയാഴ്ച വിശുദ്ധ കുർബ്ബാനയോട് അനുബന്ധിച്ച് നടത്തപെട്ടു.
ഇടവകയുടെ അഡ്മിനിസ്ട്രേറ്റീവ് വികാരി റവ.ഫാ സുബിൻ ഡാനിയേൽ പരിസ്ഥിതിദിന സന്ദേശം നൽകുകയും, വൃക്ഷത്തൈ ഇടവക ട്രസ്റ്റീ വിനോദ് വർഗീസ്, ഇടവക സെക്രട്ടറി ജോജി ജോൺ എന്നിവർക്ക് കയ്മാറി ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.
യുവജന പ്രസ്ഥാനം സെക്രട്ടറി ജിഞ്ചു ജേക്കബ് പരിസ്ഥിതിദിന പ്രതിജ്ഞ വാചകം ഏവർക്കും ചൊല്ലി കൊടുത്തു.
മലങ്കര സഭാ മാനേജിങ് കമ്മറ്റി അംഗം പോൾ വർഗീസ്, യുവജനപ്രസ്ഥാനം കേന്ദ്ര കമ്മറ്റി അംഗം കെ സി ബിജു, യുവജനപ്രസ്ഥാനം കുവൈറ്റ് സോണൽ വെൽഫയർ കോർഡിനേറ്റർ അരുൺ തോമസ്, ഇടവക മാനേജിങ് കമ്മറ്റി കോർഡിനേറ്റർ മനോജ് ഇടിക്കുള തോമസ്, യുവജന പ്രസ്ഥാനം കുവൈറ്റ് സോണൽ ട്രഷറും ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിന്റെ കൺവീനർ റോഷൻ സാം മാത്യു, യുവജന പ്രസ്ഥാനം വെൽഫയർ കോർഡിനേറ്ററും സഹ കൺവീനർ കൂടിയായിരിക്കുന്ന ജിതിൻ എം ജോർജ്, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് മനു ബേബി, യുവജന പ്രസ്ഥാനം ജോയിന്റ് സെക്രട്ടറി ജെയിംസ് പോൾ, യുവജനപ്രസ്ഥാനം ആക്ടിങ് ട്രഷറർ റോണി ജോൺ, ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങൾ, യുവജനപ്രസ്ഥാനം കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നഹിതരായിരുന്നു.