Advertisment

പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്‌റൈൻ കോർഡിനേറ്ററായി സൈത് എം.എസ് തെരഞ്ഞെടുക്കപ്പെട്ടു

സർഗ്ഗാത്മക വാസനകളെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുകയാണ് പ്രിയർശിനി പബ്ലിക്കേഷന്റെ ലക്ഷ്യം.ബഹ്‌റൈനിൽ കുടുംബ സമേതം താമസിക്കുന്ന സൈത് പത്തനംതിട്ട അടൂർ സ്വദേശിയാണ്.

New Update
bahrainUntitledniti

ബഹ്‌റൈൻ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ( കെ.പി.സി.സി) പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്‌റൈൻ കോർഡിനേറ്ററായി സൈത് എം.എസ് തെരഞ്ഞെടുക്കപ്പെട്ടു.

Advertisment

നിലവിൽ ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറിയായ സൈത് ബാലജന സഖ്യം സംസ്ഥാന ജനറൽ സെക്രട്ടറി, പന്തളം എൻ.എസ്. എസ് കോളേജ് യൂണിയൻ മാഗസിൻ എഡിറ്റർ, യൂണിയൻ ചെയർമാൻ, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

സർഗ്ഗാത്മക വാസനകളെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുകയാണ് പ്രിയർശിനി പബ്ലിക്കേഷന്റെ ലക്ഷ്യം.ബഹ്‌റൈനിൽ കുടുംബ സമേതം താമസിക്കുന്ന സൈത് പത്തനംതിട്ട അടൂർ സ്വദേശിയാണ്.

Advertisment