Advertisment

ബഹ്റൈൻ മാധ്യമപ്രവർത്തകർക്ക് ബഹ്റൈൻ പ്രധാനമന്ത്രിയുടെ അംഗീകാര പുരസ്ക്കാരങ്ങൾ സമർപ്പിച്ചു

വെല്ലുവിളികളെ നേരിടാനും ഉത്തരവാദിത്വത്തോടെ ഏൽപിക്കപ്പെട്ട ചുമതല നിർവഹിക്കാനും സാധിക്കാൻ മാധ്യമ മേഖലയിലുള്ളവർക്ക്​ സാധിച്ചിട്ടുണ്ട്​. അവരുടെ കഴിവുകൾ സമൂഹ നന്മക്കായി ഇനിയും ഉപയോഗപ്പെടുത്താൻ കഴിയ​ട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

New Update
bahrain Untitledniti

മനാമ: പ്രധാനമന്ത്രിയുടെ പേരിലുള്ള എട്ടാമത്​ മാധ്യമ അവാർഡുകൾ വിതരണം ചെയ്​തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ  ഹമദ്​ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ്​ മികവുറ്റ മാധ്യമ പ്രവർത്തകരെ ആദരിച്ചത്​.

Advertisment

സമൂഹത്തിലെ വിവിധ വിഷയങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും അവയെക്കുറിച്ച്​ ഭരണകൂടത്തെയും ജനങ്ങളെയും അറിയിക്കുന്നതിന്​ ശരിയായ രൂപത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്​ മാധ്യമ പ്രവർതതകർ.  

അവരുടെ പേനകളിൽ നിന്നുതിർന്നു വരുന്ന വരികൾ ഏവരെയും സ്വാധീനിക്കുന്നുണ്ട്​. രാജ്യത്തിന്‍റെ വികസന പ്രവർത്തനങ്ങളിലും മുന്നേറ്റത്തിലും മാധ്യമ പ്രവർത്തകരുടെ പങ്ക്​ അദ്വിതീയമാണ്​.

രാജ്യം  മുന്നോട്ടു വെക്കുന്ന വളർച്ചയും വികസനവും നേടിയെടുക്കാൻ ഭാവിയിലും അവരുടെ പങ്ക്​ നിർണായകമാണെന്ന്​ പരിപാടിയുടെ ഉദ്​ഘാടനം നിർവഹിച്ചു കൊണ്ട്​ കിരീടാവകാശി വ്യക്​തമാക്കി.

വെല്ലുവിളികളെ നേരിടാനും ഉത്തരവാദിത്വത്തോടെ ഏൽപിക്കപ്പെട്ട ചുമതല നിർവഹിക്കാനും സാധിക്കാൻ മാധ്യമ മേഖലയിലുള്ളവർക്ക്​ സാധിച്ചിട്ടുണ്ട്​. അവരുടെ കഴിവുകൾ സമൂഹ നന്മക്കായി ഇനിയും ഉപയോഗപ്പെടുത്താൻ കഴിയ​ട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

bhUntitledniti

അവാർഡ്​ ലഭിച്ച മാധ്യമ പ്രവർത്തകരെ അദ്ദേഹം ആദരിക്കുകയും ചെയ്​തു.

 മീഡിയ പേഴ്​സൺ ഓഫ്​ ഇയറായി അഖ്​ബാർ അൽ അൽ ഖലീജ്​ പത്രാധിപർ അൻവർ അബ്​ദുറഹ്​മാൻ തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച അഭിപ്രായ രൂപീകരണ വിഭാഗത്തിൽ നൗറ അൽ ഫൈഹാനി,  മികച്ച അന്വേഷണാത്​മക ​പത്ര​പ്രവർത്തന മേഖലയിൽ അയ്​മൻ അഹ്​മദ്​ അലി, മികച്ച ഫോ​ട്ടോഗ്രഫി വിഭാഗത്തിൽ അഹ്​മദ്​ ഇബ്രാഹിം അദ്ദൈസി, അയ്​മൻ അലി യഅ്​ഖൂബ്​ എന്നിവരും മികച്ച ന്യൂസ്​ പോർട്ടൽ വിഭാഗത്തിൽ റാഷിദ്​ നബീൽ അൽ ഹമർ, മികച്ച ദൃശ്യ ഉള്ളടക്കത്തിന്​ അഹ്​മദ്​ ജാബിർ ഫർദാൻ, മികച്ച ഇ​ൻഫോഗ്രാഫിക്​ വിഭാഗത്തിൽ അലി ഹുജൈരി, പ്രത്യേക സപ്ലിമെന്‍റ്​ വിഭാഗത്തിൽ അഹ്​മദ്​ രിദ, മികച്ച പത്രപ്രവർത്തക വിദ്യാർഥി വിഭാഗത്തിൽ അൽ അഹ്​ലിയ യൂണിവേഴ്​സിറ്റി മീഡിയ ആന്‍റ്​ പബ്ലിക്​ റിലേഷൻസി​ലെ വിദ്യാർഥികളും അർഹരായി.

പരിപാടിയിൽ മുഖ്യാതിഥിയായി പ​ങ്കെടുത്ത്​ മികവുറ്റ പത്ര പ്രവർത്തക​ർക്ക്​ ആദരവ്​ നൽകിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആല ഖലീഫക്ക്​ ഇൻഫർമേഷൻ മന്ത്രി റംസാൻ ബിൻ അബ്​ദുല്ല അന്നുഐമി പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്​തു.

Advertisment